Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത സീസണിൽ ഐപിഎൽ ടീമുകൾ പത്താകും? വിദേശതാരങ്ങൾ നാലിൽ നിന്നും അഞ്ചിലേക്ക്

അടുത്ത സീസണിൽ ഐപിഎൽ ടീമുകൾ പത്താകും? വിദേശതാരങ്ങൾ നാലിൽ നിന്നും അഞ്ചിലേക്ക്
, ശനി, 14 നവം‌ബര്‍ 2020 (09:01 IST)
അടുത്തവർഷം നടക്കാനിരിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താവുന്ന വിദേശതാരങ്ങളുടെ എണ്ണം നാലിൽ നിന്നും അഞ്ചിലേക്ക് ഉയർത്തുമെന്ന് സൂചന. ഐപിഎൽ ടീമുകളുടെ എണ്ണം അടുത്തവർഷം പത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.
 
നിലവിൽ എട്ട് വിദേശതാരങ്ങളെയാണ് ഫ്രാഞ്ചൈസികൾക്ക് ടീമിലെടുക്കാനാകുന്നത്. ഇതിൽ നാല് താരങ്ങളെ മാത്രമാണ് പ്ലേയിങ് ഇലവനിൽ കളിപ്പിക്കാനാകുക. ഈ നിബന്ധന ക്വാളിറ്റി ടീം ഇറക്കുന്നതിന് തടസമാണെന്നാണ് ഫ്രാഞ്ചൈസികളുടെ വാദം. ഐപിഎൽ ടീമുകളുടെ എണ്ണം പത്താകുമ്പോൾ കൂടുതൽ ക്വാളിറ്റി ഇന്ത്യൻ താരങ്ങളെ കണ്ടെത്തുന്നതും പ്രയാസമാണെന്ന് ഫ്രാഞ്ചൈസികൾ പറയുന്നു.
 
നിലവിൽ യോഗ്യതയുണ്ടായിട്ടും ടീമി‌ൽ കളിക്കാനാകാതെ പോകുന്ന വിദേശതാരങ്ങൾ ടീമിലുണ്ട്. 4 വിദേശതാരങ്ങൾ മാത്രം എന്ന നിബന്ധനയാണ് ഇതിന് കാരണം. ഒരു വിദേശതാരത്തെ കൂടി ചേർക്കുന്നത് ടീം ബാലൻസ് നിലനിർത്താൻ സഹായിക്കുമെന്ന് ബിസിസിഐ പറയുന്നു. ഐപിഎല്ലിൽ ആദ്യം ഒരു ടീമിനെ മാത്രം ഉൾപ്പെടുത്തുന്നു എന്നായിരുന്നു റിപ്പോർട്ട്. അഹമ്മദാബാദ് ആസ്ഥാനമായി ടീം വരുന്ന എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പത്ത് ടീമുകൾ ഐപിഎല്ലിൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും ശക്തമായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത തവണ ചെന്നൈയെ ധോണി നയിച്ചേക്കില്ല, പുതിയ നായകനാകാൻ സാധ്യതയുള്ളത് ആ താരം