Publish Date: Wed, 19 Aug 2020 (13:46 IST)
Updated Date: Wed, 19 Aug 2020 (13:51 IST)
കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. കളി മതിയാക്കിയെങ്കിലും ഐപിഎൽ അടക്കമുള്ള മത്സരങ്ങളിൽ ധോണിയുടെ സാന്നിധ്യം ഇനിയും ഉണ്ടാകും. ഇപ്പോളിതാ വരാൻ പോകുന്ന ഐപിഎൽ മത്സരങ്ങളിൽ ബൗളർമാർക്ക് ധോണി വലിയ വെല്ലുവിളി ഉയർത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ.
ധോണിക്കെതിരെ ഐപിഎല്ലിൽ പന്തെറിയേണ്ടി വരില്ല എന്നതിനാൽ ഞാനടക്കം റിട്ടയർ ബൗളർമാർ സന്തോഷത്തിലാണ്, എന്തെന്നാൽ ഇത്തവണ മുഴുവൻ പ്രവാഹത്തോടെയാകും ധോണി ഐപിഎല്ലിൽ കളിക്കുന്നത്. അതിനാൽ ധോണിക്കെതിരെ പന്തെറിയാൻ പോകുന്ന ബൗളർമാർ കരുതിയിരിക്കണമെന്നും ഇർഫാൻ പറഞ്ഞു. സ്റ്റാർ സ്പോർട്‌സിന്റെ സ്റ്റാർ ക്രിക്കറ്റ് കണക്‌ടഡ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.