Publish Date: Tue, 13 Oct 2020 (12:34 IST)
Updated Date: Tue, 13 Oct 2020 (12:37 IST)
ഋഷഭ് പന്തിന് പരിക്കേറ്റതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് വീണ്ടും തിരിച്ചടി. പരിക്ക് മൂലം ഡൽഹിയുടെ സ്റ്റാർ പേസർ ഇഷാന്ത് ശർമയ്‌ക്ക് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ആന്തരികാവയവങ്ങൾക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇഷാന്തിനെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത്.
സീസണിന്റെ തുടക്കത്തില്‍ പരിക്ക് കാരണം താരത്തിന് ചില മത്സരങ്ങള്‍ നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പരിക്കേൽക്കുന്നത്. ഇഷാന്തിന് പരിക്കേറ്റതിനെ തുടർന്ന് ഹർഷൽ പട്ടേലായിരുന്നു ഡൽഹിക്കായി കളിച്ചിരുന്നത്. നായകൻ ശ്രേയസ് അയ്യരാണ് ഇഷാന്തിന് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ചത്.ഈ മാസം 14ന് രാജസ്ഥാനും 17ന് ചെന്നൈക്കും എതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പന്തിന് പകരം ടീമില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരില്ല എന്നതും ഡൽഹിക്ക് തിരിച്ചടിയാണ്. അലക്‌സ് ക്യാരിയാണ് ഡൽഹി ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പിങ് താരം.