ബാംഗ്ലൂരിന്റെ പ്രതീക്ഷകൾ തല്ലി തകർത്ത അവസാന ഓവർ, വാംഖഡെയിൽ ജഡ്ഡു ഷോ

Webdunia
ഞായര്‍, 25 ഏപ്രില്‍ 2021 (17:53 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 192 റണ്‍സ് വിജയലക്ഷ്യം. ഓപ്പണർമാരായ ഫാഫ് ഡു പ്ലെസിസ് (50), റിതുരാജ് ഗെയ്‌ക്‌വാദ് (33) എന്നിവർ നൽകിയ മികച്ച തുടക്കം രവീന്ദ്ര ജഡേജയുടെ കലാശക്കൊട്ട് കൊണ്ട് അവസാനിക്കുന്നതായിരുന്നു വാംഖഡെയിലെ കാഴ്‌ച.
 
ചെന്നൈക്കായി മികച്ച ഓപ്പണിങ് കാഴ്‌ച്ചവെച്ച ഡുപ്ലെസിസ്-റിതുരാജ് സഹ്യം ആദ്യ വിക്കറ്റിൽ 74 റൺസാണ് നേടിയത്. തുടർന്ന് ക്രീസിലെത്തിയ സുരേഷ്‌ റെയ്‌ന 24 റൺസ് എടുത്തുപുറത്തായപ്പോൾ ടീം സ്കോർ 111/2. പതിനഞ്ചാം ഓവറിൽ 142 ന് 4 എന്ന നിലയിലെത്തിയെങ്കിലും ചെന്നൈ ഇന്നിങ്സിന്റെ വേഗത കുറഞ്ഞു.
 
എന്നാൽ അവസാന ഓവർ എറിയാനെത്തിയ ഹർഷൽ പട്ടേലിനെ ആദ്യ ബോളിൽ അതിർത്തി കടത്തിയ രവീന്ദ്ര ജഡേജ വരാനിര‌ക്കുന്ന റൺവിരുന്നിന്റെ സൂചന നൽകി. ആദ്യ പന്തിന് പിറകെ രണ്ടാം പന്തും അതിർത്തിക്ക് പുറത്തേക്ക്. നോ ബോൾ ആയ മൂന്നാം പന്തിലും സിക്‌സ് നേടിയ താരം ഫ്രീ ഹിറ്റിലും സി‌ക്‌സ് നേടി.
 
നാലാം പന്തിൽ ഡബിൾ നേടിയ ജഡേജ സ്ട്രൈക്ക് നിലനിർത്തി. അഞ്ചാം പന്തിൽ വീണ്ടും സിക്‌സ്. ആറാം പന്തിൽ നേടിയ ബൗണ്ടറിയോടെ ഒരോവറിൽ പിറന്നത് 37 റൺസ്. ഇതോടെ ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുക്കുന്ന ബൗളറെന്ന നാണക്കേടിന്റെ റെക്കോർഡും ഹർഷൽ പട്ടേൽ സ്വന്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments