Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർണായക നീക്കമായി രാജസ്ഥാൻ,ടീമിലേക്ക് വെടിക്കെട്ട് വീരനെത്തുന്നു

നിർണായക നീക്കമായി രാജസ്ഥാൻ,ടീമിലേക്ക് വെടിക്കെട്ട് വീരനെത്തുന്നു
, ഞായര്‍, 25 ഏപ്രില്‍ 2021 (17:34 IST)
പരിക്കിനെ തുടർന്ന് ബെൻ സ്റ്റോക്‌സും ജോഫ്രാ ആർച്ചറും മടങ്ങിയതിനെ തുടർന്ന് ഐപിഎല്ലിൽ കടുത്ത പ്രതിസന്ധിയിലാണ് രാജസ്ഥാൻ റോയൽസ്.  ഇവരിലൊരാൾക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാനായ റാസി വാൻഡർ ഡസനെ ടീമിലെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
 
സമീപകാലത്തായി മികച്ച ഫോമിലുള്ള വാൻഡർ ഡസൻ ടീമിലെത്തുന്നതോടെ രാജസ്ഥാൻ നേരിടുന്ന പ്രശ്‌നങ്ങൾക്ക് താത്‌കാലിക പരിഹാരമായേക്കുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. ഈയിടെ പാകിസ്ഥാനെതിരെ നടന്ന ഏകദിന,ടി20 മത്സരങ്ങളിൽ തകർപ്പൻ പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
 
പാകിസ്ഥാനെതിരെ രണ്ട് ഏകദിനങ്ങളിൽ ഒരു സെഞ്ചുറിയടക്കം 183 റൺസും 2 ടി20 മത്സരങ്ങളി‌ൽ 86 റൺസും താരം നേടിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്ന് സെറ്റാവാൻ ഒരൊറ്റ കളി മതി, പിന്നെ ഞങ്ങൾക്കൊരു തിരിഞ്ഞു‌നോക്കൽ ഉണ്ടാവില്ല: സൂര്യകുമാർ യാദവ്