ഇതെന്തൊരു വൃത്തികേടാണ്; പൊള്ളാര്‍ഡിനെതിരെ വിമര്‍ശനം ശക്തം

Webdunia
ശനി, 24 ഏപ്രില്‍ 2021 (14:40 IST)
മുംബൈ ഇന്ത്യന്‍സിന്റെ കരീബിയന്‍ താരം കിറോണ്‍ പൊള്ളാര്‍ഡിനെതിരെ ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനം. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബാറ്റ് ചെയ്യുകയായിരുന്ന പൊള്ളാര്‍ഡിന്റെ ഒരു പ്രവൃത്തി ക്രിക്കറ്റ് ആരാധകര്‍ക്ക് ഇഷ്ടമായില്ല. ഇതേ തുടര്‍ന്നാണ് താരത്തിനെതിരെ വിമര്‍ശനം. 
 
ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ആദ്യം ബാറ്റ് ചെയ്തത്. പഞ്ചാബിനായി അവസാന ഓവര്‍ എറിയാനെത്തിയത് മൊഹമ്മദ് ഷമിയാണ്. അവസാന ഓവറിന്റെ രണ്ടാം പന്ത് എറിയാന്‍ ഷമി നില്‍ക്കുമ്പോള്‍ പൊള്ളാര്‍ഡ് ആണ് നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നില്‍ക്കുന്നത്. സ്‌ട്രൈക് ലഭിക്കാന്‍ വേണ്ടി ഷമി ബോള്‍ എറിയുന്നതിനു മുന്‍പേ പൊള്ളാര്‍ഡ് ക്രീസ് വിട്ടതാണ് വിവാദങ്ങള്‍ക്ക് കാരണം. ക്രുണാല്‍ പാണ്ഡ്യയായിരുന്നു ആ പന്ത് നേരിട്ടത്. ഇന്‍സൈഡ് എഡ്ജ് എടുത്ത ആ പന്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒരു സിംഗിള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍, പന്ത് എറിയുന്നതിനു മുന്‍പ് പൊള്ളാര്‍ഡ് ക്രീസ് വിട്ടത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരില്ലെന്നാണ് വിമര്‍ശനം. 
 
ഇത്ര അനുഭവ സമ്പത്തുള്ള ഒരു താരം എന്ത് മാന്യതക്കേടാണ് ക്രിക്കറ്റിനോട് കാണിക്കുന്നതെന്ന് പലരും വിമര്‍ശിച്ചു. പൊള്ളാര്‍ഡിന്റെ ഈ പ്രവൃത്തിക്ക് റണ്‍സ് പെനാല്‍റ്റി അനുവദിക്കണമെന്ന് കമന്റേറ്ററായ മുരളി കാര്‍ത്തിക് അഭിപ്രായപ്പെട്ടു. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍ ഒന്‍പത് വിക്കറ്റിന് തോറ്റു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments