Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമിന്റെ ഭാഗത്ത് വലിയ പിഴവുണ്ടായി, പന്തുമായി ചിലത് സംസാരിക്കാനുണ്ട്: തോൽവിക്ക് പിന്നാലെ പോണ്ടിംഗ്

ടീമിന്റെ ഭാഗത്ത് വലിയ പിഴവുണ്ടായി, പന്തുമായി ചിലത് സംസാരിക്കാനുണ്ട്: തോൽവിക്ക് പിന്നാലെ പോണ്ടിംഗ്
, വെള്ളി, 16 ഏപ്രില്‍ 2021 (15:02 IST)
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടീമിന് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിംഗ്. മത്സരത്തിൽ നന്നായി പന്തെറിഞ്ഞ ആർ അശ്വിനെ നന്നായി നല്ലരീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ലെന്നും അത് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റാണെന്നും പോണ്ടിംഗ് പറഞ്ഞു.
 
അതേസമയം ഈ വിഷയം പന്തുമായി ചർച്ച ചെയ്യുമെന്ന് പോണ്ടിംഗ് പറഞ്ഞു. മൂന്ന് ഓവറുകളിൽ ഒരു ബൗണ്ടറി കൂടി വഴങ്ങാതെ 14 റൺസ് മാത്രമാണ് അശ്വിൻ വിട്ടുകൊടുത്തത്. എന്നിട്ടും ഒരു ഓവർ കൂടി കൊടുക്കാതിരുന്നത് വലിയ പിഴയാണ്. ഇത്തരം തെറ്റുകൾ ഇനി വരുത്താതിരിക്കാൻ പന്തുമായി ഇരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യും പോണ്ടിംഗ് വ്യക്തമാക്കി.
 
മത്സരത്തിൽ അശ്വിന്റെ നാലാം ഓവറിന് പകരം എത്തിയ മാര്‍കസ് സ്‌റ്റോയിനിസിന്റെ ഓവറിൽ 15 റൺസാണ് ഡേവിഡ് മില്ലർ അടിച്ചെടുത്തത്. മത്സരത്തിന്റെ ഗതി മാറ്റിയതും ഈ ഓവറായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴാം സ്ഥാനത്ത് നായകൻ ഇറങ്ങിയിട്ട് എന്തുകാര്യം? ധോണി ടീമിനെ മുന്നിൽ നിന്നും നയിക്കണം: ആവശ്യവുമായി ഗംഭീർ