ദൈവമേ ഞാൻ ഇപ്പോഴും വിറയ്ക്കുന്നു, സൂപ്പർ ഓവർ വിജയത്തിന് പിന്നാലെ പ്രീതി സിന്റ
, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (20:32 IST)
ഐപിഎല്ലിലെ ഏറ്റവും ഐതിഹാസികമായ പോരട്ടത്തിലൊന്നിലാണ് ഇന്നലെ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് വിജയികളായത്. ആദ്യം നിശ്ചിത ഓവറിൽ കളി സമനിലയിലായതോട് കൂടി സൂപ്പർ ഓവറിലേക്കും പിന്നീട് മറ്റൊരു സൂപ്പർ ഓവറിലേക്കും നീണ്ട കളി ക്രിക്കറ്റ് ആരാധകർക്ക് ശരിക്കും ഒരു വിരുന്നായിരുന്നു. ഇപ്പോളിതാ പഞ്ചാബിന്റെ ത്രില്ലിങ് വിജയത്തിൽ ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടീം സഹഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ.
Actions speak louder than words as words fail me completely. Two super overs ? OMG ! I’m still shaking. So proud of the #Kxip boys. What a game, what a night, what a feeling ❤️ Thank you @lionsdenkxip for this supreme team effort