Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് കെ‌കെആർ മത്സരം ഇന്ന്, എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (13:52 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആദ്യ മത്സരത്തിൽ മുംബൈയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്.
 
അതേസമയം തുടർച്ചയായ രണ്ട് ഐപിഎൽ ജയങ്ങൾക്ക് ശേഷമാണ് രാജസ്ഥാന്റെ മത്സരം. സഞ്ജു സാംസണിന്റെയും നായകൻ സ്റ്റീവ് സ്മിത്തിന്റെയും ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. നിലവില്‍ യുഎഇയിലെ ബാറ്റിങ് സാഹചര്യത്തോട് വളരെ പൊരുത്തപ്പെട്ട സഞ്ജു കൂടുതലും സിക്‌സറുകളിലൂടെയാണ് റണ്‍സുകൾ കണ്ടെത്തുന്നത്.ഒപ്പം കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുൽ തിവാത്തിയയും സഞ്ജുവിനൊപ്പം അണിനിരക്കും.
 
അതേസമയം ഒരു ടീം എന്ന നിലയിൽ താളത്തിലെത്തുന്ന സൂചനയാണ് കഴിഞ്ഞ മത്സരത്തിൽ കെകെആർ തന്നത്. ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന്റെയും മധ്യനിരയില്‍ ഇയാന്‍ മോര്‍ഗന്റെയും പ്രകടനമാണ് ഇതിൽ എടുത്തുപറയേണ്ടത്.അതേസമയം ടീമിന്റെ പവർ ഹൗസ് ആന്ദ്രേ റസ്സൽ ഇതുവരെയും തന്റെ നിലവാരത്തിലേക്കെത്തിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: അവസാന മത്സരങ്ങളില്‍ ഉഴപ്പിയതിനുള്ള പണി ! സഞ്ജുവിന്റെ രാജസ്ഥാനെ 'എയറില്‍' കയറ്റി സോഷ്യല്‍ മീഡിയ

കളി അവസാനിപ്പിച്ച് ധോനി? ഇനിയെന്ത് ചോദ്യവുമായി ആരാധകര്‍

റിങ്കുവിന് പകരം ദുബെയെന്ന തീരുമാനം പാളിയോ? ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം ദുബെ നനഞ്ഞ പടക്കം മാത്രം

RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

അടുത്ത ലേഖനം
Show comments