Publish Date: Wed, 30 Sep 2020 (13:48 IST)
Updated Date: Wed, 30 Sep 2020 (13:51 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്ന താരങ്ങളിലൊരാളാണ് രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസൺ. കളിച്ച രണ്ട് മത്സരങ്ങളിലും മാൻ ഓഫ് ദ മാച്ച് പ്രകടനങ്ങളാണ് സഞ്ജു നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തന്റെ മടങ്ങിവരവിന് അധികം കാലം വേണ്ടിവരില്ല എന്ന് തെളിയിക്കുന്നതാണ് സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങൾ.
അതേസമയം അടുത്ത ധോണിയാണോ സഞ്ജു എന്ന ചോദ്യത്തിനും സഞ്ജു ഉത്തരം തന്നിരിക്കുകയാണ്. ഒരാൾക്കും ധോണിയെ പോലെ കളിക്കാനോ അദ്ദേഹത്തെ അനുകരിക്കാനോ സാധിക്കില്ല എന്നതുറപ്പുണ്ട്. ഞാൻ ധോണിയെ പോലെ കളിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല. എന്റെ മത്സരത്തിൽ മാത്രമാണ് എന്റെ ശ്രദ്ധ. എനിക്ക് എന്താണ് ചെയ്യാൻ പറ്റുന്നതെന്നും ടീമിനെ ജയിപ്പിക്കാൻ എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കാം എന്നും മാത്രമാണ് ഞാൻ ആലോചിക്കാറുള്ളത് സഞ്ജു പറഞ്ഞു.