Publish Date: Thu, 01 Oct 2020 (12:19 IST)
Updated Date: Thu, 01 Oct 2020 (12:23 IST)
ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ രാജസ്ഥാൻ റോയൽസ് ബാറ്റ്സ്‌മാൻ റോബിൻ ഉത്തപ്പക്ക് നാണക്കേടിന്റെ റെക്കോഡ്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന താരമെന്ന നാണക്കേടാണ് ഉത്തപ്പ സ്വന്തമാക്കിയത്. കൗതുകം എന്തെന്നാൽ ബാംഗ്ലൂർ നായകൻ വിരാട് കോലിയെ മറികടന്നാണ് നാണക്കേടിന്റെ റെക്കോഡ് ഉത്തപ്പ സ്വന്തം പേരിലാക്കിയത്.
കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിനെതിരെ തോൽവി വഴങ്ങിയതോടെ 91 ഐപിഎൽ തോൽവികളാണ് ഉത്തപ്പ സ്വന്തം പേരിൽ കുറിച്ചത്. 90 മത്സരങ്ങളിലാണ് കോലി തോൽവി അറിഞ്ഞത്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശർമ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.കാർത്തിക് 87ഉം രോഹിത് 85ഉം മത്സരങ്ങളിലാണ് തോറ്റിട്ടുള്ളത്.