Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൺ‌വേട്ടയിൽ കിംഗ് കോലി തന്നെ ആയിരിക്കാം, എന്നാൽ ആ കാര്യത്തിൽ രോഹിത് തന്നെ കേമൻ

റൺ‌വേട്ടയിൽ കിംഗ് കോലി തന്നെ ആയിരിക്കാം, എന്നാൽ ആ കാര്യത്തിൽ രോഹിത് തന്നെ കേമൻ
, വെള്ളി, 9 ഏപ്രില്‍ 2021 (19:43 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്ന ഇന്ന് തുടക്കം കുറിക്കാനിരിക്കെ ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും തമ്മിലാകും. ഐപിഎൽ റൺവേട്ടയിൽ മുന്നിൽ നിൽക്കുമ്പോളും നായകൻ എന്ന നിലയിൽ ഐപിഎല്ലിൽ നേട്ടമുണ്ടാക്കാൻ കോലിക്കായിട്ടില്ല.
 
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് നായകനായതിന് ശേഷം വിരാട് കോലി 125 കളിയിൽ 4476 റൺസാണ് നേടിയത്. അഞ്ച് സെഞ്ചുറിയും 32 അർധ സെഞ്ചുറിയും അടങ്ങുന്നതാണ് കോലിയുടെ നേട്ടം. 370 ബൗണ്ടറികളും 158 സിക്‌സും ബാംഗ്ലൂർ നായകന്റെ ബാറ്റിൽ നിന്നും പിറന്നു.
 
അതേസമയം ബാറ്റിങിൽ കോലിക്ക് പിന്നിലാണ് രോഹിത് ശർമ. മുംബൈ നായകനായി 116 മത്സരങ്ങൾ കളിച്ച രോഹിത്തിന് 3025 റൺസാണ് നേടാനായത്. സെഞ്ചുറികൾ നേടാനായില്ലെങ്കിലും 22 അർധ സെഞ്ചുറികൾ രോഹിത്തിന്റെ പേരിലുണ്ട്. 227 ബൗണ്ടറിയും 116 സിക്‌സുമാണ് രോഹിത്തിന്റെ സമ്പാദ്യം. 
 
അതേസമയം നായകൻ എന്ന നിലയിൽ മുംബൈയെ നയിച്ച 116 കളിയിൽ 68ൽ ജയത്തിലേക്ക് നയിക്കാൻ രോഹിത്തിനായപ്പോൾ 125 കളിയിൽ 55 തവണ ടീമിനെ വിജയിപ്പിക്കാനെ കോലിക്കായിട്ടുള്ളു. നായകൻ എന്ന നിലയിൽ രോഹിത് അഞ്ച് ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ ബാംഗ്ലൂരിന് ഒരു ഐപിഎൽ കിരീടം ഇന്നും കിട്ടാക്കനിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ധോണിയുടെ അവസാന ഐപിഎൽ അല്ല, വ്യക്തമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്