Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫൈനലിന് വേണ്ടിയാണ് ഞങ്ങൾ കളിച്ചത്, മികച്ച പ്രകടനം ഇനിയും പുറത്തെടുത്തിട്ടില്ല, മുംബൈയ്‌ക്ക് മുന്നറിയിപ്പുമായി പോണ്ടിങ്

ഫൈനലിന് വേണ്ടിയാണ് ഞങ്ങൾ കളിച്ചത്, മികച്ച പ്രകടനം ഇനിയും പുറത്തെടുത്തിട്ടില്ല, മുംബൈയ്‌ക്ക് മുന്നറിയിപ്പുമായി പോണ്ടിങ്
, ചൊവ്വ, 10 നവം‌ബര്‍ 2020 (12:06 IST)
ഐപിഎൽ ഫൈനലിന് ഇറങ്ങുന്ന മുംബൈ ഇന്ത്യൻസ് ടീമിന് മുന്നറിയിപ്പുമായി ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ റിക്കി പോണ്ടിങ്. ഡൽഹിയുടെ ഏറ്റവും മികച്ച പ്രകടനം വാരാനിരിക്കുന്നതേ ഉള്ളുവെന്നാണ് പോണ്ടിങ് പറയുന്നത്.
 
ഞങ്ങൾ ഇതുവരെയും ഐപിഎൽ കിരീടം നേടിയിട്ടില്ല. കിരീടം നേടാൻ വേണ്ടിയാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. തുടരെ നാല് തോൽവികൾ നേരിട്ടെങ്കിലും ബാംഗ്ലൂരിനെതിരെയും ഹൈദരാബാദിനെതിരെയും ഞങ്ങൾ തിരികെ വന്നു. ഞങ്ങളുടെ മികച്ച ക്രിക്കറ്റ് എന്താണെന്ന് കാണാനിരിക്കുന്നതെയുള്ളു പോണ്ടിങ് വ്യക്തമാക്കി.
 
ക്വാളിഫയിങ് റൗണ്ടിൽ സ്റ്റോയിനിസിനെ ഓപ്പണറാക്കിയത് ഫലം കണ്ടു. പന്തിൽ നിന്നും ഇനിയും മികച്ച പ്രകടനം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ന്യൂ ബോളിൽ മുംബൈ ആശ്രയിക്കുന്നത് ബോൾട്ടിനെയാണ്. മുംബൈ ഭയമില്ലാതെയാണ് കളിക്കുന്നത്. എന്നാൽ ബോൾട്ടിനെ മറിക്കടക്കാനായാൽ സമ്മർദ്ദം അവരിലേക്ക് എത്തിക്കാം. അങ്ങനെ സാധിച്ചാൽ മത്സരഫലം മാറുമെന്നുറപ്പുണ്ട് പോണ്ടിങ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറാം കിരീടം നേടി അജയ്യനാകാൻ രോഹിത്, മൂന്നു റെക്കോർഡുകൾ വേറെയും !