ഐപിഎൽ: പന്തിന് പിന്നാലെ ശ്രേയസ് അയ്യർക്കും പരിക്ക്, ഡൽഹി ക്യാമ്പ് ആശങ്കയിൽ

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:54 IST)
ഐപിഎല്ലിൽ മിന്നും ഫോമിൽ മുന്നേറുന്ന ഡൽഹിയെ ആശങ്കയിലാഴ്‌ത്തി താരങ്ങളുടെ പരിക്ക്,ഏറ്റവും ഒടുവിലായി ടീം നായകനായ ശ്രേയസ് അയ്യർക്കാണ് പരിക്കേറ്റിരിക്കുന്നത്. രാജസ്ഥാനെതിരായ മത്സരത്തിൽ ഫീല്‍ഡിംഗിനിടെയുള്ള ഡൈവില്‍ ശ്രേയസിന്റെ ഇടതു തോളിനു പരിക്കേല്‍ക്കുകയായിരുന്നു.ഇതോടെ അടുത്ത മത്സരത്തിൽ ശ്രേയസ് ഇറങ്ങുമോ എന്ന കാര്യം സംശയത്തിലാണ്.
 
നേരത്തെ രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ ശ്രേയസിന് പരിക്കേറ്റതിനെ തുടർന്ന്  ശിഖര്‍ ധവാനാണു തുടര്‍ന്നുള്ള സമയം ഡല്‍ഹിയെ നയിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനു പിന്നാലെ ശ്രേയസ് അയ്യര്‍ക്കും പരുക്കേറ്റതു ഡല്‍ഹിക്ക് വന്‍ തിരിച്ചടിയാണ് ഡൽഹിക്ക് നൽകിയിരിക്കുന്നത്. സീസൺ ആരംഭിച്ചതിന് പിന്നാലെ ഇഷാന്ത് ശർമയും പരിക്കിനെ തുടർന്ന് പിന്മാറിയിരുന്നു. പത്ത് ദിവസത്തെ വിശ്രമമാണ് വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് പറഞ്ഞിരിക്കുന്നത്. മറ്റൊരു സ്പിന്നറായ അമിത് മിശ്രയ്ക്കും പരിക്കേറ്റ് സീസണ്‍ നഷ്ടമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐ.സി.സി ഇന്ത്യയുടെ ബന്ദിയായി മാറി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം, കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

WPL Eliminator preview : ഗുജറാത്ത് ജയന്റ്സും ഡൽഹി ക്യാപിറ്റൽസും ഇന്ന് നേർക്കുനേർ

'ചക്കർ' വിളി അധിക്ഷേപം, പാക് സ്പിന്നർക്ക് പിന്തുണയുമായി ഉസ്മാൻ ഖവാജ, ഗ്രീനിനെതിരെ വിമർശനം

ശ്രീലങ്ക ടി20 ലോകകപ്പ് ടീം : കമിന്ദു മെൻഡിസ് തിരിച്ചെത്തി, ധനഞ്ജയ ഡി സിൽവ പുറത്ത്

ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി, ഫൈനൽ കളിക്കേണ്ടിവന്നാൽ എന്ത് ചെയ്യും, വിമർശനവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments