ആദ്യ മത്സരങ്ങളിൽ അവസരം നൽകാതെ പുറത്തിരുത്തിയത് ക്രിസ് ഗെയ്‌ലിനെ പ്രയാസപ്പെടുത്തിയതായി ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ താരവുമായ സൗരവ് ഗാംഗുലി. ആദ്യ മത്സരത്തിൽ ടീമിലില്ലാത്തതിനാൽ ഗെയ്‌ൽ ഉല്ലസിച്ച് നടക്കുകയാകുമെന്നാണ് നമ്മൾ കരുതിയത്. എന്നാലത് ഗെയ്‌ലിനെ വളരെയേറെ വേദനിപ്പിച്ചെന്നും ഗാംഗുലി പറഞ്ഞു,
ഗെയ്‌ലിൽ നിന്നും പഠിക്കേണ്ട പാഠങ്ങളാണിത്. പഞ്ചാബിന്റെ അഞ്ചാമത്തെ മത്സരം വരെയും ഗെയ്‌ലിനെ കളിപ്പിച്ചില്ല. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ഗെയ്‌ലിനെ ഉൾപ്പെടുത്താൻ തയ്യാറായപ്പോൾ ഭക്ഷ്യവിഷബാധ വില്ലനുമായി.
അതേസമയം ജനുവരിക്ക് ശേഷം ഗ്രൗണ്ടിൽ ഇറങ്ങാത്ത ഗെയ്‌ൽ പഞ്ചാബിനായി കളത്തിലിറങ്ങിയ ശേഷമാണ് ടീം വിജയങ്ങൾ സ്വന്തമാക്കാൻ തുടങ്ങിയത്.ബാംഗ്ലൂരിനെതിരെ അർധശതകം നേടിയ ഗെയ്‌ൽ മുംബൈക്കെതിരെയും ഡൽഹിക്കെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.