Publish Date: Thu, 01 Oct 2020 (17:24 IST)
Updated Date: Thu, 01 Oct 2020 (17:26 IST)
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ തകർപ്പൻ പ്രകടനത്തിന് ശെഷം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മികച്ച പ്രകടനം കാഴ്‌ച്ചവെക്കാനായിട്ടില്ല. ശേഷം നടന്ന രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടതോടെ ടീമിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ടീം വിജയവഴിയിൽ തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്.
ആറ് ദിവസമായി മത്സരങ്ങൾ ഇല്ലാതിരുന്നത് അടുത്ത മത്സരത്തിന് തയ്യാറെടുക്കുന്നതിൽ ടീമിനെ സഹായിച്ചുവെന്ന് ഫ്ലെമിങ് പറയുന്നു. ഈ സമയത്ത് ടീമിന്റെ പോരായ്‌മകളെ കുറിച്ച് മനസിലാക്കാനും കൂടുതൽ പരിശീലനം നടത്തുവാനും സാധിച്ചതായും ഫ്ലെമിങ് പറഞ്ഞു. നാളെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ടീമിൽ അമ്പാട്ടി റ്ആയുഡു,ഡ്വയിൻ ബ്രാവോ എന്നിവർ മടങ്ങിയെത്തുമെന്നും ഫ്ലെമിങ് വ്യക്തമാക്കി.