Webdunia - Bharat's app for daily news and videos

Install App

ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടി: സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങി

Webdunia
ശനി, 29 ഓഗസ്റ്റ് 2020 (12:11 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടി. സൂപ്പർ താരം സുരേഷ് റെയ്‌നയ്‌ക്ക് ഈ സീസൺ മുഴുവൻ നഷ്‌ടമാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഐപിഎല്ലിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് സുരേഷ് റെയ്‌ന അറിയിച്ചതായി ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥ് അറിയിച്ചു.
 
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ അദ്ദേഹം ചെന്നൈയ്ക്കൊപ്പം ഉണ്ടാവില്ല. ഈ അവസരത്തിൽ റെയ്‌നക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകുന്നു- ചെന്നൈ സിഇഒ ട്വീറ്റ് ചെയ്‌തു.
 
ഈ മാസം 15നാണ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ധോണിയും റെയ്‌നയും ഒരുമിച്ച് കളിക്കുന്നതിന് കാത്തിരുന്ന കാണികളെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments