ഐപിഎല്ലിൽ ചെന്നൈക്കെതിരായ ഹൈദരാബാദിന്റെ തോൽവിക്ക് കാരണം നായകൻ ഡേവിഡ് വാർണറുടെ വേഗം കുറഞ്ഞ ഇന്നിങ്സാണെന്ന വിമർശനം ശക്തമാകുന്നതിനിടെ വാർണറുടെ പ്രകടനത്തിൽ പ്രതികരണവുമായി ടീമിന്റെ മുഖ്യ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്.
വാർണറെ പോലൊരു താരത്തിന് ഇത്തരം സംഭവങ്ങൾ കരിയറിൽ അധികം ഉണ്ടാകാറില്ലെന്ന് ട്രവര്‍ ബെയ്‌ലിസ് പറയുന്നു. ഈ രാത്രി വളരെ വിഷമമുള്ളതാണ്. ഇവിടെ വാർണർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയെന്നത് സങ്കടകരമാണ്. അർധസെഞ്ചുറി നേടാനായെങ്കിലും വാർണറെ ഒരു തരത്തിലും സന്തോഷിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നില്ല അത്. വാർണർ നിരവധി പന്തുകള്‍ അവന്‍ അടിച്ചെങ്കിലും മനോഹരമായി പലതും ഫീല്‍ഡ് ചെയ്തു. ഡേവിഡിനെ പോലൊരു താരത്തിന് സാധാരണയായി ഇത്തരം കാര്യങ്ങള്‍ കരിയറില്‍ അധികം ഉണ്ടാകാറില്ല. ബെയ്‌ലിസ് പറഞ്ഞു.
മത്സരത്തില്‍ വാര്‍ണര്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും 55 പന്തുകളില്‍ നിന്നാണ് താരത്തിന് 57 റണ്‍സ് കണ്ടെത്താനായത്. ബാറ്റ് ചെയ്യുമ്പോഴും തന്റെ പ്രകടനത്തിൽ വാർണർ തൃപ്‌തനായിരുന്നില്ല. മത്സരശേഷം തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും വാർണർ പറഞ്ഞു.