നമ്മൾ വില്യംസണിനെ വിട്ടു‌നൽകില്ല: താരലേലത്തെ പറ്റി പ്രതികരിച്ച് വാർണർ

Webdunia
ശനി, 14 നവം‌ബര്‍ 2020 (14:46 IST)
അടുത്ത സീസണിന് മുൻപായി ഐപിഎല്ലിൽ മെഗാ താരലേലം ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ലേലം നടക്കുകയാണെങ്കിൽ ന്യൂസിലൻഡ് നായകനായ കെയ്‌ൻ വില്യംസണിനെ ഹൈദരാബാദ് ഒഴിവാക്കിയേക്കുമെന്നും  റിപ്പോർട്ടുണ്ട്. ഇപ്പോളിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഹൈദരാബാദ് നായകനായ ഡേവിഡ് വാർണർ.
 
ഇൻസ്റ്റാഗ്രാമിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ പ്രതികരണം.ലേലത്തിൽ വില്യംസണിനെ നഷ്ടമാകുമോ എന്ന ചോദ്യത്തിന് നമുക്ക് അദ്ദേഹത്തെ നഷ്ടമാകില്ല എന്ന മറുപടിയാണ് താരം നൽകിയത്. നിലവിൽ ഹൈദരാബാദ് ടീമിൽ ആദ്യ പതിനൊന്നിൽ തന്നെ വില്യംസണിന് അവസരം ലഭിക്കാത്ത അവസ്ഥയുണ്ട്. 
 
അതേസമയം ലോകക്രിക്കറ്റിലെ തന്നെ മികച്ച നായകന്മാരിൽ ഒരാളാണ് വില്യംസൺ. പുതിയ ടീമുകൾ ഐപിഎല്ലിൽ വരുമ്പോൾ അതിനാൽ തന്നെ വില്യംസണിനെ നായകനായി ടീമുകൾ എത്തിക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹൈദരാബാദിന്റെ എലിമിനേറ്റർ മത്സരത്തിലും രണ്ടാം ക്വാളിഫയർ മാച്ചിലും ടീമിന് വേണ്ടി പൊരുതിയത് വില്യംസണായിരുന്നു. അതിനാൽ തന്നെ ടീം വില്യംസണിനെ നിലനിർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിന് പിന്നാലെയുള്ള ഐപിഎല്‍, സൂപ്പര്‍ താരങ്ങളുടെ പരിക്ക് : ഇത്തവണ ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറഞ്ഞോ?

റിട്ടയർമെന്റ് അഭ്യൂഹങ്ങൾക്ക് വിരാമം; ടി20യിൽ തുടരുമെന്ന് ഫഖർ സമാൻ

സ്പിന്നര്‍മാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും , അവന്‍ യുവരാജിനെ പോലെ: സഞ്ജുവിന്റെ ഫോമില്‍ പ്രതികരണവുമായി സേവാഗ്

ഒന്നും നേരെയാകുന്നില്ല, മനസ്സ് മടുത്താണ് ഐപിഎൽ മതിയാക്കിയത്, ഇപ്പോഴും ചെന്നൈ ദയനീയമായ അവസ്ഥയിൽ

മനസ്സിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നു, ഷോട്ടുകൾ പ്ലാൻ ചെയ്തിരുന്നു : ജയ്സ്വാൾ

അടുത്ത ലേഖനം
Show comments