Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാഗങ്ങള്‍ പ്രതികാരദാഹികളാണോ? മൂര്‍ഖനുമായി ചേര ഇണചേരുമോ? പാമ്പുകള്‍ക്ക് താടിവളരുമോ? - ഉത്തരങ്ങള്‍ ഇവിടെയുണ്ട്!

ദ്രോഹിച്ചവരെ തിരഞ്ഞുകണ്ടുപിടിച്ച് പാമ്പ് ആക്രമിക്കുമോ?

നാഗങ്ങള്‍ പ്രതികാരദാഹികളാണോ? മൂര്‍ഖനുമായി ചേര ഇണചേരുമോ? പാമ്പുകള്‍ക്ക് താടിവളരുമോ? - ഉത്തരങ്ങള്‍ ഇവിടെയുണ്ട്!
, ശനി, 11 ജൂണ്‍ 2016 (16:26 IST)
നാഗങ്ങള്‍ ഹിന്ദു സംസ്കാരത്തിന്റെയും പൗരാണികസങ്കല്‍പ്പങ്ങളുടെയും ശക്തമായ അടയാളങ്ങളാണ്. നാഗങ്ങള്‍ അഥവാ സര്‍പ്പങ്ങളെ ഭാരതത്തില്‍ മുഴുനീളെ ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
 
ചില സര്‍പ്പങ്ങള്‍ പലരുടെയും രക്ഷകരാണ്. ചിലര്‍ക്ക് സര്‍പ്പങ്ങള്‍ സംഹാരത്തിന്റെ രൌദ്രമൂര്‍ത്തികളും, ഭാരതത്തില്‍ സര്‍പ്പങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം നല്‍കുന്നുണ്ട്. മഹാദേവന്റെ കഴുത്തില്‍ മാല പോലെ ചുറ്റിക്കിടക്കുന്ന സര്‍പ്പവും മഹാവിഷ്ണുവിന്റെ അനന്തനും ഹിന്ദു സംസ്കാരത്തില്‍ സര്‍പ്പങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നത് കാണിച്ച് തരുന്നു.
 
നൂറുകണക്കിന് കഥകള്‍ സര്‍പ്പങ്ങളെക്കുറിച്ച് ഭാരതത്തില്‍ തലമുറകളായി പകര്‍ന്ന് വരുന്നുണ്ട്. ഇത്തരത്തിലുള്ള വിശ്വാസങ്ങളാണ് സര്‍പ്പങ്ങള്‍ക്ക് ഹൈന്ദവ സംസ്കാരത്തില്‍ ഇത്രയധികം പ്രാധാന്യം നേടിക്കൊടുക്കാന്‍ കാരണമായത്.
 
എന്നാല്‍ ചില അസത്യങ്ങളും നാഗങ്ങളെപ്പറ്റി തലമുറകളായി പകര്‍ന്ന് വരുന്നുണ്ട്. അവ ഒന്ന് പരിശോധിച്ച് നോക്കാം. പാമ്പാട്ടികളും ചില മന്ത്രവാദികളുമാണ് സര്‍പ്പങ്ങളെപ്പറ്റിയുള്ള ഇത്തരത്തിലുള്ള അസത്യങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നതെന്നാണ് വന്യജീവി സംരക്ഷണകരുടെ ഭാഷ്യം.
 
ചേര പാമ്പുകള്‍ക്ക് വിഷം ഉണ്ടെന്നാണ് ചിലര്‍ പറഞ്ഞ് പരത്തുന്നത്. എന്നാല്‍ ചേര പാമ്പുകള്‍ക്ക് വിഷം ഇല്ല എന്നതാണ് സത്യം. ചേര പാമ്പുകള്‍ സാധാരണയായി എലികളെയും മറ്റ് ചെറിയ ജീവികളെയും ഭക്ഷിച്ചാണ് കഴിയുന്നത്.
 
ചേര പാമ്പുകള്‍ മൂര്‍ഖന്‍ പാമ്പുകളായി ഇണ ചേരുമെന്നാണ് മറ്റൊരു കെട്ടുകഥ. ചേരയോ മറ്റ് തരത്തിലുള്ള പാമ്പുകളോ സ്വന്തം വംശത്തിലുള്ളവയായിട്ടേ ഇണചേരൂ എന്നതാണ് സത്യം. ഈ സത്യം നമ്മുടെ ഇടയില്‍ പലര്‍ക്കും അറിയില്ല.
 
പാമ്പുകള്‍ക്ക് താടി വളരുമെന്നാണ് ചില പാമ്പാട്ടികള്‍ പറഞ്ഞ് പരത്തുന്നത്. എന്തൊരു അസംബന്ധമാണ് ഇത്! പാമ്പുകള്‍ ഉരഗ വര്‍ഗത്തില്‍പ്പെട്ടവയാണ്. ഇവയ്ക്ക് രോമവളര്‍ച്ച ഒരിക്കലും ഉണ്ടാകില്ല. പക്ഷേ ചില പാമ്പാട്ടികള്‍ പാമ്പുകള്‍ക്ക് പ്രായമാകുമ്പോള്‍ രോമം വളരുമെന്ന് പറഞ്ഞ് പരത്തുന്നു.
 
സര്‍പ്പങ്ങളുടെ തലയില്‍ മാണിക്യം ഉണ്ടെന്നുള്ളതാണ് മറ്റൊരു വലിയ കെട്ടുകഥ. എങ്കില്‍ പാമ്പിനെ പിടികൂടി മാണിക്യം എടുത്താല്‍ പോരേ? ഇത് വിശ്വസിക്കുന്നവരും നമ്മുടെ നാട്ടില്‍ ഒരുപാടാണ്. ഒരിക്കലും ഒരു പാമ്പും തലയില്‍ മാണിക്യമോ പവിഴമോ ആയിട്ട് സഞ്ചരിക്കാറില്ല.
 
പാമ്പുകളെ ഉപദ്രവിച്ച് വിടരുത് പിന്നീട് അവ നിങ്ങളെ തേടി വന്ന് ആക്രമിക്കും എന്നതാണ് അടുത്ത ഒരു കെട്ടുകഥ. എന്നാല്‍ പാമ്പുകള്‍ നിങ്ങള്‍ ആക്രമിച്ചത് ഓര്‍ത്ത് വയ്ക്കാന്‍ പോകുന്നില്ല. എവിടെ വച്ചാണ്, ആരാണ് എന്നൊന്നും പാമ്പുകള്‍ക്ക് അറിയില്ല. പാമ്പിന് പ്രതികാരദാഹമില്ല.
 
ഒരു പാമ്പിനെ ഉപദ്രവിച്ചാല്‍ അതിന്റെ ഇണ നിങ്ങളെ തേടി വന്ന് കൊല്ലുമെന്നതാണ് അടുത്ത ഐതീഹ്യം, ഒരിക്കലും പാമ്പുകള്‍ തമ്മില്‍ പ്രണയമില്ല, മുന്‍പ് പറഞ്ഞ പോലെ ഇവര്‍ക്ക് പ്രതികാരദാഹവുമില്ല.
 
പറക്കും പാമ്പ് നിങ്ങളുടെ തല പിളര്‍ന്ന് കളയുമെന്നുള്ളതാണ് അടുത്ത അപ്രിയ സത്യം. പാമ്പുകള്‍ പറക്കുന്നതല്ല, തങ്ങളുടെ വാരിയെല്ലുകളെ മുന്നോട്ട് ബലം കൊടുത്ത് ചാടുന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള കാഴ്ച കാണുമ്പോള്‍ ആര്‍ക്കായാലും തങ്ങളുടെ തല ഈ പാമ്പുകള്‍ പിളര്‍ക്കുമെന്ന് തോന്നും.
 
ഇന്ത്യയില്‍ വിഷം ചീറ്റുന്ന പാമ്പുകള്‍ ഉണ്ടെന്നാണ് അടുത്ത വലിയ ഒരു കെട്ടുകഥ. സത്യത്തില്‍ ഇതുവരെ ഇന്ത്യയില്‍ വിഷം ചീറ്റുന്ന പാമ്പുകള്‍ കണ്ടുപിടിക്കപ്പെട്ടട്ടില്ല. വിഷം ചീറ്റാന്‍ ചില മൂര്‍ഖന്‍ പാമ്പുകള്‍ക്ക് സാധിക്കും, പക്ഷേ അവ ഇന്ത്യയില്‍ ഇല്ല. എന്തായാലും പാമ്പുകളെക്കുറിച്ച് ഏറ്റവുമധികം കഥകള്‍ പ്രചരിക്കുന്ന നാട് നമ്മുടേതുതന്നെയാണ് എന്നതില്‍ സംശയമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്മകള്‍ പെരുമഴയായി പെയ്‌തിറങ്ങുന്ന വ്രതവിശുദ്ധിയുടെ നാളുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്