Select Your Language

Notifications

webdunia
webdunia
webdunia
webdunia

5 ജി ഇറങ്ങും മുൻപെ ഇന്ത്യയിൽ 10 കോടി 5ജി സ്മാർട്ട്‌ഫോണുകൾ, റിപ്പോർട്ട് പുറത്ത് വിട്ട് ജിയോ

5 ജി ഇറങ്ങും മുൻപെ ഇന്ത്യയിൽ 10 കോടി 5ജി സ്മാർട്ട്‌ഫോണുകൾ, റിപ്പോർട്ട് പുറത്ത് വിട്ട് ജിയോ
, ബുധന്‍, 15 ഡിസം‌ബര്‍ 2021 (18:03 IST)
രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ 5ജി സ്മാർട്ട്‌‌ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 10 കോടി കടന്നതായി റിലയൻസ് ജിയോ ഡിവൈസ് മൊബിലിറ്റി പ്രസിഡന്‍റ് സുനില്‍ ദത്ത്. ഇത് വളരെ ശുഭകരമായ സൂചനയാണെന്നും വൈകാതെ തന്നെ ലോകത്തിലെ ഏറ്റവും വലിയ 5ജി വിപണിയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
 
ഇപ്പോള്‍ ഇറങ്ങുന്ന മുന്‍നിര ബ്രാന്‍റുകള്‍ എല്ലാം തന്നെ 5ജി ഫോണുകളാണ് ഇറക്കുന്നത്. വിപണിയില്‍ ഉപയോക്താവും ഇത്തരം ഫോണുകള്‍ ചോദിച്ചു വാങ്ങുന്ന അവസ്ഥയുണ്ട്. 5ജി ഫോൺ ഇത്തരത്തിൽ വിൽപ്പന നടക്കുന്നത് 5ജി എത്തുന്നതിന് പിന്നാലെ വലിയൊരു യൂസര്‍ ബേസ് തന്നെ ടെലികോം മേഖലയ്ക്ക് ലഭിക്കാൻ സഹായിക്കും. 2022 ജൂണോടെ ഇന്ത്യയിൽ 5ജി സേവനം എത്തുമെന്നാണ് കരുതുന്നത്.
 
അതേസമയം  5ജി സ്പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന രംഗത്തെത്തി. 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയർടെൽ, ജിയോ, വൊഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉൾപ്പെട്ടതാണ് സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4006 പേര്‍ക്ക്; മരണം 125