Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

എയര്‍ടെല്ലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കും

Mobile tarrif hike
, ചൊവ്വ, 23 നവം‌ബര്‍ 2021 (08:05 IST)
രാജ്യത്ത് ഫോണ്‍വിളിയുടെ നിരക്ക് കുത്തനെ വര്‍ധിക്കുന്നു. വെള്ളിയാഴ്ച മുതല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ക്കായി രക്ഷാ പാക്കേജ് അവതരിപ്പിച്ചതിനു പിന്നാലെ കമ്പനികളെ നിലനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇപ്പോഴത്തെ നിരക്കു വര്‍ധനയ്ക്ക് കളമൊരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എയര്‍ടെല്ലിനു പിന്നാലെ വോഡഫോണ്‍ ഐഡിയ (വി), റിലയന്‍സ് ജിയോ എന്നിവയും ഉടന്‍ നിരക്കുവര്‍ധന പ്രഖ്യാപിക്കുമെന്നാണ് സൂചന. വിവിധ പ്രീപെയ്ഡ് പ്ലാനുകളില്‍ 20 രൂപ മുതലാണ് എയര്‍ടെല്‍ വര്‍ധിപ്പിക്കുന്നത്. 2019 ഡിസംബറിനുശേഷം ആദ്യമായാണ് രാജ്യത്ത് മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാരതി എയർടെൽ മൊബൈൽ പ്രീപെയ്‌ഡ് നിരക്കുകൾ 25 ശതമാനം വരെ കൂട്ടി