Webdunia - Bharat's app for daily news and videos

Install App

ആൻഡ്രോയിഡിനെക്കാൾ 60 ശതമാനം അധികം വേഗം ഷവോമിയും, ഓപ്പോയും വിവോയും ഹോവെയുടെ പുതിയ ഒഎസ് പരീക്ഷിച്ചു, ഗൂഗിൾ ആൻഡ്രോയിഡിന്റെ മരണമണി മുഴങ്ങുന്നു ?

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (15:30 IST)
ചൈനീസ് സമാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോവെയും ആഗോള ഭീമൻമാരായ ഗൂഗിളും തമ്മിലുള്ള ടെക്ക് യുദ്ധത്തിൽ ഹോവെയ് തന്നെ വിജയിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗൂഗിൾ ആൻഡ്രോയിഡ് ലൈസൻസ് നൽകാതെ വന്നതോടെ സ്വന്തം ഒഎസ് നിർമ്മിച്ച് അമേരിക്കൻ ആധിപത്യത്തെ വെല്ലുവിളിക്കുകയാണ്  ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോവെയ്.
 
ഹോവെയ് കമ്പനിക്കുള്ളിൽ ഹോങ്‌മെങ് എന്നറിയപ്പെടുന്ന ഓർക്ക് ഒഎസ് ഷവോമി വിവോ, ഓപ്പോ ഉൾപ്പടെയുള്ള മുൻനിര സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ പരീക്ഷിച്ച് ക്ഷമത ഉറപ്പുവരുത്തി എന്നതാണ് ഗൂഗിളിൻ സമ്മർദ്ദത്തിലാക്കുന്ന പുതിയ വാർത്ത. ഹോവെയുടെ പുതിയ ഒഎസിന് അൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധികം വേഗതയുണ്ട് എന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഗൂഗിനെ സംബന്ധിച്ചിടത്തോളം ഒട്ടും അശ്വാസകരമായ വാർത്തയല്ല ഇത്.  
 
അമേരിക്കൻ സർകാൻ നിർദേശം നൽകിയതുകൊണ്ട് മാത്രമാണ് ഗൂഗിൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി വളർന്ന ഹോവെയുടെ ആൻഡ്രോയിഡ് ലൈസൻസ് റദ്ദാക്കിയത്. ഉടൻ തന്നെ സ്വന്തം ഒഎസ് നിർമ്മിച്ച് മറുപടി നൽകുമെന്ന് ഹോവെയ് വ്യക്തമാക്കിയിരുന്നു. ഹോവെയുടെ പ്രഖ്യാപനത്തിൽ അസ്വസ്ഥരായി ഗൂഗിൾ അമേരിക്കൻ സർക്കാരിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൂഗിളിനോട് എതിരിടാൻ മാത്രം വലിയ കമ്പനി തന്നെയാണ് ഹോവെയ് എന്നതു തന്നെയാണ് ഗൂഗിളിന്റെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നത്. 
 
ആൻഡ്രോയിഡ് വിലക്കുകൾ നീക്കി ഹോവെയ്‌ക്ക് ആൻഡ്രോയിഡ് ലൈസൻസ് അനുവദിക്കുന്നതാണ് നല്ലത്. ആൻഡ്രോയിഡിന് പകരം ഹോവെയ് സ്വന്തം ഒഎസ് എവിടെ അവതരിപ്പിച്ചാലും അമേരിക വെല്ലുവിളി നേരിടും എന്നാണ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇന്ന് ലോക സ്മാർട്ട്‌ഫോൺ വിപണി തെന്ന ഗൂഗിളിനെ ആൻഡ്രോയിഡിനെ അടിസ്ഥാനപ്പെടുത്തിയണ് പ്രവർത്തിക്കുന്നത്.
 
ഇതിൽ തന്നെ ലോകത്ത് ഏറ്റവുമധികം സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. ഹോവെയുടെ സ്വതന്ത്ര ആൻഡ്രോയിഡ് ഒഎസ് വിജയകാരമാവുകയും ഇക്കാര്യത്തിൽ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ഒരു ഏകീകരണം ഉണ്ടാവുകയും ചെയ്താൽ ഗൂഗിൾ ആൻഡ്രോയിഡ് കൂപ്പുകുത്തും എന്ന് ഉറപ്പാണ് ഇതോടെ ലോക സ്മാർട്ട്‌ഫോൺ വിപണിയുടെ ആധിപത്യം അമേരിക്കയിൽനിന്നും ചൈനയിലേക്ക് എത്തുകയും ചെയ്യും. ചൈനീസ് മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമിയും, ഓപ്പോയും വിവോയും ഹോവെയ്‌യുടെ ഓപ്പറേറ്റിം സിസിറ്റം പരീക്ഷിക്കാൻ തായ്യാറായത് ഈ സൂചനനൽകുന്നതാണ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

റോഡ് പരിപാലനത്തില്‍ വീഴ്ച: മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments