Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ ഫീച്ചർ പൈലറ്റുമാരെ പഠിപ്പിക്കാൻ മറന്നു' 364 പേർക്ക് ജീവൻ നഷ്ടമായ ശേഷം തുറന്നുപറച്ചിലുമായി ബോയിംഗ്

'ആ ഫീച്ചർ പൈലറ്റുമാരെ പഠിപ്പിക്കാൻ മറന്നു' 364 പേർക്ക് ജീവൻ നഷ്ടമായ ശേഷം തുറന്നുപറച്ചിലുമായി ബോയിംഗ്
, തിങ്കള്‍, 17 ജൂണ്‍ 2019 (14:51 IST)
അമേരിക്കൻ വിമാനക്കമ്പനിയാൻ ബോയിംഗ് 737 മാക്സ് വിമാനങ്ങളിൽ സഞ്ചരിക്കുക എന്നത് തന്നെ ആളുകൾക്ക് ഇപ്പോൾ ഭയമാണ് അടുത്തിടെ രൺറ്റ് 737 മാക്സ് വിമനങ്ങൽ യാത്രക്കിടെ അപകകടത്തിൽ പെട്ട് 346 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിന്നു. അപകടങ്ങളെ കുറിച്ച് വിമാന കമ്പനി നടത്തിയ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരികുകയാണ് ലോകം. 737 മക്സ് വിമാനങ്ങളിൽ പൈലറ്റുമാർക്ക് ദിശ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ലൈറ്റ് സിസ്റ്റമുണ്ട്. എന്നാൽ ഇത് പ്രത്യേക ഇൻഡിക്കേറ്റർ ഘടിപ്പിച്ചാൽ മാത്രമേ പ്രവർത്തിക്കൂ ഇകാര്യം കമ്പനികെളെയും പൈലറ്റുമാരെയും അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്നാണ് ബോയിംഗ് സിഇഒ ഡെന്നിസ് മുള്ളിൻബെർഗിന്റെ വെളിപ്പെടുത്തൽ 
 
ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ പല ഫീച്ചറുകളും മിക്ക പൈലറ്റുമാർക്കും ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന് നേരത്തെ തന്നെ ആരോപണങ്ങൽ ഉണ്ടയിരുന്നു. ദിശ വ്യക്തമാക്കുന്ന ഈ ഇൻഡിക്കേഷ സംവിധാനം മിക്ക 737 മാക്സ് വിമാനങ്ങളിലും പ്രവർത്തിക്കുന്നില്ല അമേരിക്കയിലെ പൈലറ്റുമാരുടെ സംഘടനകൾ ബോയിം 737 മക്സിന്റെ സിമുലേറ്ററുകൾ എത്തിച്ചുനൽകാൻ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു എന്നാൽ ബോയിംഗ് വിമാനങ്ങൾ നേരത്തെ പറത്തിയവർക് അതിന്റെ ആവശ്യമില്ല എന്നാണ് ബൊയിംഗും യു എസ് ഫെഡറൽ ഏവിയേഷനും നിലപാട് സ്വീകരിച്ചത്. 
 
ഇന്തോനേഷ്യയിലെ ലയൺ എയർവെയ്സ് വിമാനം അപകടത്തിൽ പെട്ടപ്പോൾ തകാറുകൾ ഉടൻ പരിഹരികും എന്നായിരുന്നു കമ്പനിയുടെ വിശദീകരനം തൊട്ടുപിന്നാലെ എത്യോപ്യൻ വിമാനം തകർന്ന് 157 പേർ മരിച്ചു. ഇരുവിമാനങ്ങളുടെയും അപകടങ്ങളിൽ സമാനതകൽ ഉണ്ടായിരുന്നു എന്ന് നേരത്തെ തന്നെ കണ്ടെത്തിയീരുന്നു. പറന്നുയർന്ന ഉടനെയാണ് ഇരു വിമാനങ്ങളും അപകടത്തിൽപ്പെട്ടത്.ഇതോടെ ബോയിംഗ് 737 മാക്സ് വിമാനങ്ങളിൽ സർവീസ് നടത്തുന്നത് ഒഴിവാക്കാൻ മിക്ക വിമാന കമ്പനികളും തീരുമാനിക്കുമയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഹിന്ദി നഹി മാലൂ, ഡല്‍ഹിയില്‍ മലയാളം പച്ചതൊടുന്നില്ല’; ഉണ്ണിത്താനും ആരിഫും ഹിന്ദി പഠിക്കാനുള്ള ഓട്ടത്തില്‍