Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ എയര്‍ടെല്‍ ഉപഭോക്താവാണോ? സ്പാം കോളുകളും അനാവശ്യ എസ്എംഎസുകളും തിരിച്ചറിയാന്‍ എഐ ഫീച്ചര്‍

രണ്ട് തലങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ഫീച്ചറാണിത്

നിങ്ങള്‍ എയര്‍ടെല്‍ ഉപഭോക്താവാണോ? സ്പാം കോളുകളും അനാവശ്യ എസ്എംഎസുകളും തിരിച്ചറിയാന്‍ എഐ ഫീച്ചര്‍

രേണുക വേണു

, ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (16:20 IST)
എഐ കരുത്തോടെ തയ്യാറാക്കിയ പുതിയ എഐ സ്പാം ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയുമായി ഭാരതി എയര്‍ടെല്‍. ലോഞ്ച് ചെയ്ത് 19 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 55 മില്യണ്‍ സ്പാം കോളുകളും 1 മില്യണ്‍ എസ്എംഎസുകളുമാണ് കേരളത്തില്‍ ഈ ഫീച്ചറിലൂടെ വിജയകരമായി കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട്. പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ, പ്രത്യേകം സര്‍വ്വീസ് റിക്വസ്റ്റ് ഇല്ലാതെ സംസ്ഥാനത്തെ എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഈ സൗജന്യ സേവനത്തിന്റെ ഓട്ടോമാറ്റിക് ആക്സസ് ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത.
 
'കണക്ടിവിറ്റി ഇന്ന് ഏറ്റവും അനിവാര്യമായതും, ഒഴിവാക്കാനാകാത്ത കാര്യവുമായി മാറിക്കഴിഞ്ഞു. ഓരോ വ്യക്തിയുടേയും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും അതിന്റെ പ്രാധാന്യം വ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഏറെ ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ട് പലതരത്തിലുള്ള സ്‌കാമുകള്‍, തട്ടിപ്പുകള്‍, മറ്റ് അനാവശ്യ കമ്യൂണിക്കേഷനുകള്‍ തുടങ്ങിയവ ഉയര്‍ന്നുവരികയും ചെയ്തു. ഈ ആശങ്കകളെ ദൂരീകരിക്കുന്നതിനും, ഇത്തരം തട്ടിപ്പ് സാധ്യതകള്‍ ഒഴിവാക്കുവാനും ഉപഭോക്താക്കളെ സഹായിക്കുവാനാണ് എഐയുടെ കരുത്തോടെ ഈ പുതിയ ഫീച്ചര്‍ എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുള്ളത്. സംശയിക്കപ്പെടുന്ന സ്പാം കോളുകളും മെസ്സേജുകളും കണ്ടെത്തി അവഗണിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. ഏറ്റവും നൂതന സാങ്കേതികവിദ്യയിലൂടെ തന്നെ ഇത്തരം ഡിജിറ്റല്‍ ഭീഷണികളോട് പൊരുതുവാന്‍ തങ്ങളുടെ 8.8 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ശക്തമായ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുനല്‍കുകയാണ് എയര്‍ടെല്‍,' ഭാരതി എയര്‍ടെല്‍ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുപ്ത പറഞ്ഞു.
 
എയര്‍ടെലിന്റെ സ്വന്തം ഡാറ്റ സയന്റിസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ള, എഐ കരുത്തോടുകൂടിയ ഈ ഫീച്ചര്‍ അതിന്റെ സവിശേഷ അല്‍ഗോരിതത്തിലൂടെ കോളുകളേയും എസ്എംഎസുകളേയും തിരിച്ചറിയുകയും സസ്പെക്ടഡ് സ്പാം എന്ന് തരംതിരിക്കുകയും ചെയ്യും. ഫോണ്‍ വിളിക്കുന്ന അല്ലെങ്കില്‍ സന്ദേശമയക്കുന്ന വ്യക്തിയുടെ ഉപഭോഗ രീതി, കോള്‍ / എസ്എംഎസ് ആവൃത്തി, കാള്‍ ഡ്യൂറേഷന്‍ തുടങ്ങിയ ഘടകങ്ങള്‍ തത്സമയം പരിശോധിച്ച് വിലയിരുത്തുന്ന നൂതന എഐ അല്‍ഗോരിതത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. നിലവിലുള്ള സ്പാം പാറ്റേണുകളുമായി ഈ വിവരങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട് സംശയിക്കപ്പെടുന്ന സ്പാം കോളുകളോ, എസ്എംഎസുകളോ ആണെന്ന് സിസ്റ്റം മുന്നറിയിപ്പ് നല്‍കും.
 
രണ്ട് തലങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ഫീച്ചറാണിത്. ഒന്ന് നെറ്റുവര്‍ക്ക് തലത്തിലും, രണ്ടാമത് ഐടി സിസ്റ്റംസ് തലത്തിലും. എല്ലാ കോളുകളും എസ്എംഎസുകളും ഈ രണ്ട് തല എഐ സുരക്ഷാ പ്രതിരോധ സംവിധാനത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് മില്ലി സെക്കന്റില്‍ ഇതിലൂടെ 1.5 ബില്യണ്‍ മെസ്സേജുകളും 2.5 ബില്യണ്‍ കോളുകളും കടന്നുപോകുന്നു. എഐയുടെ കരുത്തില്‍ തത്സമയം 1 ട്രില്യണ്‍ റെക്കോര്‍ഡുകള്‍ പ്രൊസസ് ചെയ്യുന്നതിന് സമാനമാണിത്.
 
ഇതിന് പുറമേ, എസ്എംസുകളിലൂടെ സ്വീകരിക്കുന്ന അപകടകാരികളായ ലിങ്കുകളില്‍ നിന്ന് ജാഗ്രത പുലര്‍ത്തുവാന്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുള്ള യുആര്‍ലുകളുടെ ഒരു സെന്‍ട്രലൈസ്ഡ് ഡാറ്റ ബെയ്സ് എയര്‍ടെല്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ എസ്എംഎസുകളും തത്സമയം ഈ എഐ അല്‍ഗൊരിതം സ്‌കാന്‍ ചെയ്യും. ഇതിലൂടെ ഉപഭോക്താക്കള്‍ അപകടകരമായ ലിങ്കുകളില്‍ അബദ്ധവശാല്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനാകും. തട്ടിപ്പുകളുടെ പ്രധാന സൂചനകളിലൊന്നായ അടിക്കടി വരുന്ന ഇഎംഐ മെസ്സേജുകള്‍ പോലുള്ള അസ്വഭാവിക കാര്യങ്ങള്‍ ഈ സംവിധാനത്തിലൂടെ തിരിച്ചറിയുവാനാകും. വളര്‍ന്നുകൊണ്ടിരിക്കുന്ന സ്പാം തട്ടിപ്പുകളുടെ ഭീഷണിയില്‍ നിന്നും രക്ഷനേടുവാന്‍ ഈ സുരക്ഷാ സംവിധാനങ്ങളിലൂടെ എയര്‍ടെല്‍ പ്രാപ്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സ്ത്രീയെ 20 മിനിറ്റിലധികം നോക്കിയിട്ട് ഒരു പുരുഷന് കാമം വന്നില്ലെങ്കില്‍ അയാള്‍ക്ക് മാനസികരോഗമുണ്ടെന്ന് സക്കീര്‍ നായിക്ക്