Select Your Language

Notifications

webdunia
webdunia
webdunia
webdunia

5ജി തരംഗങ്ങൾ വില്ലനായേക്കാം? അമേരിക്കയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

5ജി തരംഗങ്ങൾ വില്ലനായേക്കാം? അമേരിക്കയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ
, ബുധന്‍, 19 ജനുവരി 2022 (16:48 IST)
അമേരിക്കയിൽ 5ജി സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് കണക്കിലെടുത്ത് എയർ ഇന്ത്യ വിമാന സർ‌വീസുകൾ വെട്ടിക്കുറച്ചു. യുഎസിലേക്കുള്ള സർവീസുകൾ പുനക്രമീകരിക്കുകയോ വെട്ടി കുറയ്ക്കുകയോ ചെയ്‌തതായി എയർ ഇന്ത്യ അറിയിച്ചു. ജനുവരി 19 മുതലുള്ള സർവീസുകളാണ് പുനക്രമീകരിച്ചത്.
 
5ജി സേവനം നടപ്പിലാക്കുമ്പോൾ വ്യോമയാന പ്രതിസന്ധിയുണ്ടാകാമെന്ന് യുഎസിലെ എയർലൈൻ മേധാവിമാർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ നടപടി.
 
റൺവേയുടെ അടുത്ത് 5 ജി സംവിധാനങ്ങൾ സ്ഥാപിച്ചാൽ അത് എയർലൈൻ സർവീസിങ്ങിലെ ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കൊണ്ടാണ് എയർ ഇന്ത്യ വിമാനസർവീസുകൾ വെട്ടിച്ചുരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ വകഭേദം വന്നില്ലെങ്കില്‍ മാര്‍ച്ചോടെ കൊവിഡ് അവസാനിക്കുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍