പ്രീപെയ്ഡ് താരിഫുകൾ ഉയർത്താനൊരുങ്ങി എയർടെൽ. പ്രതിമാസം ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം 200 എത്തിക്കാൻ ലക്ഷ്യമിട്ടാണ് നിരക്ക് വർധനയെന്ന് കമ്പനി സിഇഒ വ്യക്തമാക്കി .
അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച അടിസ്ഥാനവിലയിൽ കടുത്ത നിരാശയാണുള്ളതെന്നും എയർടെൽ വ്യക്തമാക്കി.കഴിഞ്ഞ വർഷവും എയർടെലും വോഡഫോൺ ഐഡിയയും ജിയോയും താരിഫുകൾ ഉയർത്തിയിരുന്നു. 2021 നവംബറിൽ 18 മുതൽ 25 ശതമാനം വരെയാണ് എയർടെൽ താരിഫ് വർധിപ്പിച്ചത്. ജിയോ കഴിഞ്ഞവർഷം താരിഫ് 20 ശതമാനം വർധിപ്പിച്ചിരുന്നു.