ഡീപ്സീക്കിന് ചൈനയിൽ നിന്ന് തന്നെ എതിരാളിയെത്തി, എ ഐ ചാറ്റ്ബോട്ട് പുറത്തിറക്കി ആലിബാബ

അഭിറാം മനോഹർ
വ്യാഴം, 30 ജനുവരി 2025 (17:20 IST)
DeepSeek- Alibaba
എ ഐ കിടമത്സരത്തില്‍ ഡീപ് സീക്കിന് ചൈനയില്‍ നിന്ന് തന്നെ എതിരാളിയെത്തി. ചൈനീസ് ടെക് ഭീമന്മാരായ ആലിബാബയാണ് പുതിയ എ ഐ ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്.  'Qwen 2.5-Max'എന്ന് പേരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ആലിബാബ പുറത്തിറക്കിയത്. പ്രകടനമികവില്‍ ഡീപ് സീക്കിന്റെയും ചാറ്റ് ജിപിടിയുടെയും ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ മറികടക്കുമെന്ന് ആലിബാബ അവകാശപ്പെട്ടു.
 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അമേരിക്കന്‍ വമ്പന്മാരെ ഒരൊറ്റ ദിവസം കൊണ്ട് മലര്‍ത്തിയടിച്ചാണ് ഡീപ് സീക്ക് എ ഐ രംഗത്തേക്കെത്തിയത്. കുറഞ്ഞ ചിലവിലാണ് ഡീപ് സീക്ക് നിര്‍മിക്കപ്പെട്ടത്.ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ് ജിപിടിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡീപ് സീക്ക് മറികടന്നിരുന്നു. ഇപ്പോള്‍ ഡീപ് സീക്കിനും വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ടാണ് ആലിബാബയുടെ വരവ്. ഇതോടെ എ ഐ മത്സരം ഇനി മുറുകുമെന്ന് ഉറപ്പാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

തെരഞ്ഞെടുപ്പ് : വോട്ടു ചെയ്യാനെത്തി ആൾ കുഴഞ്ഞു വീണു മരിച്ചു

യുദ്ധം ഉണ്ടായാല്‍ ചൈന അമേരിക്കന്‍ യുദ്ധവിമാനങ്ങളെ തകര്‍ക്കും, സൈന്യത്തെ പരാജയപ്പെടുത്തും: യുഎസ് രഹസ്യരേഖ

അടുത്ത ലേഖനം
Show comments