Select Your Language

Notifications

webdunia
webdunia
webdunia
webdunia

Deepseek -R1 AI: സ്ഥലവും കാലവും തിരെഞ്ഞെടുത്ത് ചൈനയുടെ ഒറ്റയടി, ഡീപ് സീക്കിന്റെ വരവില്‍ അടിതെറ്റി അമേരിക്കന്‍ ടെക് വമ്പന്മാര്‍, സീനാകെ മാറ്റി

DeepSeek

അഭിറാം മനോഹർ

, ചൊവ്വ, 28 ജനുവരി 2025 (13:45 IST)
DeepSeek
കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി ലോകം നിര്‍മ്മിത സങ്കേതിക വിദ്യയ്ക്ക് പുറകെയാണ്.  ചാറ്റ് ജിപിടിയിലൂടെ ഓപ്പണ്‍ എ ഐ ആണ് ഈ രംഗത്ത് വിപ്ലവം തീര്‍ത്തതെങ്കിലും ഇതിന് പിന്നാലെ മറ്റ് അമേരിക്കന്‍ ടെക് വമ്പന്മാരും രംഗത്തെത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ ട്രംപിന്റെ മുഖ്യ പ്രഖ്യാപനം തന്നെ ഡാറ്റ സെന്റര്‍ കപ്പാസിറ്റി ഉയര്‍ത്തുന്നതിന് വേണ്ടിയായിരുന്നു. 500 ട്രില്ല്യണോളം ഇതിനായി വകയിരുത്തി പുതിയ എ ഐ വിപ്ലവം അമേരിക്ക തീര്‍ക്കുമെന്ന് ലോകം ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഒരു ചൈനീസ് എ ഐ ചാറ്റ് ബോട്ട് ഇറങ്ങി സീനാകെ മാറ്റിയിരിക്കുന്നത്.
 
ചാറ്റ് ജിപിടിക്ക് അടുത്തകാലത്തായി വെല്ലുവിളി ഉയര്‍ത്തുന്ന കമ്പനിയെന്ന് ഡീപ് സീക്ക് അടുത്തകാലത്ത് ടെക് ലോകത്ത് അറിയപ്പെട്ടിരുന്നെങ്കിലും ഒരു കൊടുങ്കാറ്റ് പോലെയാണ് ഡീപ് സീക് ടെക് ലോകത്തേക്ക് കടന്നുവന്നിരിക്കുന്നത്. ബില്യണ്‍ കണക്കിന് ഡോളറുകള്‍ കൊണ്ട് ഓപ്പണ്‍ എ ഐ, മെറ്റ, ഗൂഗിള്‍ ജെമിനി എന്നിവരെല്ലാം സ്വന്തമാക്കിയിരുന്ന സാങ്കേതിക വിദ്യ ചൈന നിര്‍മിച്ചിരിക്കുന്നത് വളരെയധികം ചിലവ് കുറഞ്ഞ രീതിയിലാണ്. കൂടാതെ ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പെയ്ഡ് പതിപ്പുകളേക്കാള്‍ മികച്ചതാണ് ഡീപ് സീക് നല്‍കുന്ന സേവനങ്ങള്‍. ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍ തന്നെ ഇതിലെ കോഡുകളും മറ്റും എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാവുകയും ചെയ്തു.
 
 ചൈനീസ് എ ഐയുടെ വരവോട് വലിയ ഇടിവാണ് അമേരിക്കന്‍ ഓഹരിവിപണിയിലുണ്ടായത്. അമേരിക്കന്‍ കമ്പനികള്‍ മാത്രം മത്സരിക്കുന്ന എ ഐ രംഗത്തേക്ക് ചൈന കടന്നുവന്നു എന്ന് മാത്രമല്ല അമേരിക്കന്‍ ടെക്‌നോളജികളുടെ അന്‍പതിലൊന്ന് ചെലവിലാണ് ചൈന ഇതെല്ലാം സൃഷ്ടിച്ചത് എന്ന കാര്യമാണ് ലോകത്തെ ഞെട്ടിക്കുന്നത്. ഡീപ് സീക്കിന്റെ വരവോട് ഓഹരിവിപണിയില്‍ എ ഐ ചിപ്പ് നിര്‍മാതാക്കളായ എന്വിഡിയ, ബ്രോഡ്‌കോം, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്,സിസ്‌കോം,, ടെസ്ല തുടങ്ങിയ ഓഹരികളിലെല്ലാം വന്‍ ഇടിവാണുണ്ടായത്.
 
 ഇതോടെ ഡീപ് സീക്കിന് നേരെയുള്ള സൈബര്‍ ആക്രമണങ്ങളും കടുത്തിട്ടുണ്ട്. ആപ്പിള്‍ സ്റ്റോറില്‍ ഡീപ് സീക് ചാറ്റ് ജിപിടിയെ മറികടന്ന് മുന്നിലെത്തി. ചാറ്റ് ജിപിടിക്ക് പണം കൊടുത്താല്‍ ലഭിക്കുന്ന സേവനങ്ങള്‍ സൗജന്യമായാണ് ഡീപ് സീക്ക് നല്‍കുന്നതെന്നതാണ് ഇതിന് കാരണം. 2024ല്‍ ഡീപ് സീക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വി 3 മോഡല്‍ വികസിപ്പിക്കാനും ട്രെയിന്‍ ചെയ്യാനുമായി 6 ദശലക്ഷം ഡോളറില്‍ താഴെ മാത്രമാണ് ചിലവ് വന്നിരിക്കുന്നത്. എന്വിഡിയയുടെ 2000 എച്ച് 800 ചിപ്പുകളാണ് ഇതിന് ഉപയോഗിച്ചതെന്നും എച്ച് 100 ആണ് എന്വിഡിയയുടെ ഫ്‌ളാഗ് ഷിപ്പ് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ പാസ്‌പോര്‍ട്ടുകള്‍ക്കും ഒരേ നിറമല്ല, എന്താണ് വ്യത്യസ്ത നിറത്തിന് കാരണം