Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണുകളിൽ സർക്കാർ ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളോട് നിർദേശിച്ച് കേന്ദ്രം

ഫോണുകളിൽ സർക്കാർ ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളോട് നിർദേശിച്ച് കേന്ദ്രം

അഭിറാം മനോഹർ

, വെള്ളി, 24 ജനുവരി 2025 (14:13 IST)
സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണുകളില്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിളിനോടും ആപ്പിളിനോടും മറ്റ് കമ്പനികളോടും നിര്‍ദേശിച്ച് കേന്ദ്ര ഐടി മന്ത്രാലയം. കമ്പനി എക്‌സിക്യൂട്ടീവുകള്‍ക്ക് കഴിഞ്ഞ മാസമാണ് കേന്ദ്രം ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതെന്ന് ബ്ലൂംബര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തുകയാണ് ഈ നീക്കം വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫോണുകള്‍ വിപണിയിലെത്തും മുന്‍പെ സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവ പോലുള്ള അവരുടെ മാര്‍ക്കറ്റ് പ്ലേസുകളില്‍ സര്‍ക്കാരിന്റെ ആപ്പ് സ്റ്റോര്‍ ഉള്‍പ്പെടുത്താനും ടെക് കമ്പനികളോട് അഭ്യര്‍ഥിച്ചതായാണ് വിവരം. എന്നാല്‍ കമ്പനികള്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ബ്ലൂംബര്‍ഗ് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു