Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട്: ഇഡി അന്വേഷണത്തിനെതിരെ ആമസോൺ കോടതിയിൽ

ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട്: ഇഡി അന്വേഷണത്തിനെതിരെ ആമസോൺ കോടതിയിൽ
, വ്യാഴം, 23 ഡിസം‌ബര്‍ 2021 (20:42 IST)
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിനെതിരേ കോടതിയെ സമീപിച്ച് ആമസോണ്‍. 2019 ലെ  ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇ.ഡി അന്വേഷണത്തിനെതിരേയാണ് ആമസോണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
 
ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ 2019 ല്‍ ആമസോണ്‍ നടത്തിയ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തെ കുറിച്ച് കഴിഞ്ഞ നാല് മാസമായി ഇ.ഡിയുടെ അന്വേഷണം നടക്കുകയാണ്. ഇടപാടിൽ വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്ന പരാതിയിലാണ് അന്വേഷണം.
 
വിഷയവുമായി ഒരു ബന്ധമില്ലാത്ത അന്വേഷണങ്ങളാണ് ഇ‌ഡി നടത്തുന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആമസോണ്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർവേ ആകാം, കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ വേണ്ട: ഹൈക്കോടതി