Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാറ്റിൽഗ്രൗണ്ട് ഇന്ത്യയിൽ മെയ് 29 മുതൽ

Battlegrounds Mobile
, ഞായര്‍, 28 മെയ് 2023 (19:08 IST)
ജനപ്രിയ ഗെയിമായ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ രാജ്യത്ത് മെയ് 29 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നിരീക്ഷണത്തില്‍ മൂന്ന് മാസത്തോളം ഗെയിം ലഭ്യമാകും. ഈ കാലയളവില്‍ ആപ്പ് ഇന്ത്യയുടെ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നത് അധികാരികള്‍ പരിശോധിക്കും.
 
പരിശോധനാ കാലയളവില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ബോധ്യമായാല്‍ ആപ്പ് നിയന്ത്രണങ്ങളില്ലാതെ ലഭ്യമാകും.ദക്ഷിണകൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റണ്‍ വികസിപ്പിച്ചെടൂത്ത ബിജിഎംഐ ഗെയിം സുരക്ഷാപ്രശ്‌നങ്ങള്‍ കാണിച്ച് 2022 ജൂലൈയിലാണ് ഇന്ത്യ നിരോധിച്ചത്. ക്രാഫ്റ്റണിന്റെ ജനപ്രിയമായ പബ്ജി മൊബൈലും രാജ്യത്ത് നിരോധിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കാനൊരുങ്ങി മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ സംഘടന