Publish Date: Sat, 05 Mar 2022 (09:54 IST)
Updated Date: Sat, 05 Mar 2022 (09:59 IST)
റഷ്യ-യുക്രെയ്‌ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ച് സിഎൻഎന്നും ബിബിസിയും. യുദ്ധ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിന് റഷ്യ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെയാണ് നടപടി.
കാനഡയുടെ ഔദ്യോഗിക ചാനലായ സിബിസി ന്യൂസും ബ്ലൂബർഗ് ന്യൂസും റഷ്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. അതേസമയം ഫേസ്‌ബുക്കിന് പിന്നാലെ യൂട്യൂബിനും റഷ്യ വിലക്കേർപ്പെടുത്തി.