കറാച്ചി: പാകിസ്ഥാനിലെ പെഷാവാറിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. പെഷവാറിലെ പള്ളിയിൽ വെള്ളിയാഴ്‌ച്ച പ്രാർത്ഥനക്കിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 57 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. 200ലേറെ പേർക്ക് പരിക്കേറ്റു,
പെഷാവാറിലെ ക്വിസ ഖ്വാനി ബസാർ ഏരിയയിലെ ജാമിയ മോസ്‌കിൽ വെള്ളിയാഴ്‌ച്ച പ്രാർത്ഥനക്കിടെയായിരുന്നു ആക്രമണം. അഫ്‌ഗാൻ അതിർത്തിയോട് ചേർന്ന പ്രദേശമാണിത്. സായുധരായ രണ്ട് അക്രമികൾ പള്ളിക്ക് പുറത്ത് പോലീസിന് നേരെ വെടിയുതിർത്തതോടെയാണ് അക്രമണത്തിന് തുടക്കമായതെന്ന് പോലീസ് മേധാവി പറഞ്ഞു. വെടിവെയ്‌പിൽ ഒരു പോലീസും ഒരു അക്രമിയും കൊല്ലപ്പെട്ടു. രണ്ടാമത്തെ അക്രമിയാണ് പള്ളിയിൽ സ്ഫോടനം നടത്തിയത്.