Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് ഭീഷണിയായി ബ്ലാക്ക് റോക്ക് വൈറസ്, രഹസ്യ വിവരങ്ങൾ ചോർത്തുന്നു

വാർത്തകൾ
, വെള്ളി, 31 ജൂലൈ 2020 (13:28 IST)
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേയ്ക്ക് പുതിയ വൈറസുകളുടെ കടന്നുകയറ്റം. ബ്ലാക്ക് റോക്ക് എന്ന വൈറസാണ് വിവിധ അപ്ലിക്കേഷനുകളിലുടെ സ്മാർട്ട്ഫോണുകളിലേയ്ക്ക് കടന്നുകയറുന്നത്. സ്മാർട്ട്ഫോണുകളിൽനിന്നും ക്രെഡിറ്റ് ഡെവിറ്റ് കാർഡുകൾ ഉൾപ്പടെയുള്ള രഹസ്യ വിവരങ്ങൾ ചോർത്തുന്ന വൈറസ് ആണ് ഇത്.   
 
അപ്ലിക്കേഷനുകൾ വഴിയാണ് വൈറസ് സ്മാർട്ട്ഫോണുകളിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. മൊബൈൽ സെക്ച്യുരിറ്റി സ്ഥാപനമായ ത്രെഡ് ഫാബ്രിക്കറാണ് എന്ന ഈ മാൽവെയർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 337 ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ വഴി ഈ വൈറസ് ഡേറ്റ ചോർത്തുന്നതായാണ് വിവരം. അതിനാൽ. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധ വേണം എന്നാണ് മുന്നറിയിപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാഗ്നൈറ്റിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ച് നിസ്സാൻ !