വിപണിയിൽനിന്നും അപ്രത്യക്ഷമായ ബ്ലാക്ക്ബെറി വീണ്ടും തിരീകെയെത്തുന്നു. ക്വര്‍ട്ടി കീപാഡുള്ള 5ജി സ്മാര്‍ട്ട്‌ഫോണാണ് മടങ്ങിവരവിൽ ബ്ലാക്ക്ബെറി ആദ്യം വിപണിയിലെത്തിയ്ക്കുക. 2021 ആദ്യ പകുതിയോടെയാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുക. എന്നാൽ ഫൊണിന്റെ പേരോ മറ്റു വിശദാംശങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. ബ്ലാക്ക്ബെറിയുടെ സിഗ്നേച്ചർ ഡിസൈൻ ശൈലിയായ ക്വർട്ടി കീപ്പാടിനെ പുതിയ കാലത്തും നിലനിർത്തുന്നു എന്നത് ശ്രദ്ദേയമാണ്.
ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിയ്ക്കുന്ന സ്മാർട്ട്ഫോൺ തന്നെയാണ് ബ്ലാക്ക്ബെറി പുറത്തിറക്കുക. ദക്ഷിണ അമേരിക്കയിലും യൂറോപ്പിലുമാണ് പുതിയ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്ഫോണുകള്‍ ആദ്യം എത്തുക. ഇന്ത്യയില്‍ എപ്പോഴെത്തും എന്നത് വ്യക്തമല്ല. ഈ വര്‍ഷം തുടക്കത്തില്‍ ടിസിഎല്‍ ബ്ലാക്ക്ബെറിയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു. ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഉപകമ്പനിയായ എഫ്ഐഎച്ച് മൊബൈല്‍ ലിമിറ്റഡും ഓണ്‍വേഡ് മൊബിലിറ്റിയുമായുള്ള പങ്കാളിത്തത്തിലാണ് ബ്ലാക്ക്ബെറി പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിയ്ക്കുന്നത്.