ടെലികോം മേഖലയില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ഇരുട്ടടിയായി കുറഞ്ഞ നിരക്കില്‍ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 30 ദിവസം 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ഫ്രീ കോളും നല്‍കുന്ന പ്ലാന്‍ വെറും 199 രൂപയ്ക്കാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
ദിവസവും 2 ജിബി ഡാറ്റയ്ക്കും അണ്‍ലിമിറ്റഡ് കോളിനും പുറമെ ദിവസവും 100 എസ്എംഎസുകളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 199 രൂപയുടെ പ്ലാനില്‍ നല്‍കുന്നു. രാജ്യത്തെ മറ്റ് ടെലികോം സേവനദാതാക്കളേക്കാള്‍ കുറഞ്ഞ തുകയ്ക്കുള്ള ഓഫറാണിത്.