Select Your Language

Notifications

webdunia
webdunia
webdunia
webdunia

BSNL: ഏത് ജിയോ?, ഏത് എയർടെൽ,ബിഎസ്എൻഎൽ ഡാ... വമ്പന്മാരെ ഞെട്ടിച്ച് കണക്കുകൾ,വരുമാനത്തിൽ വൻ കുതിപ്പ്

BSNL

അഭിറാം മനോഹർ

, വെള്ളി, 30 മെയ് 2025 (18:49 IST)
പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ തുടര്‍ച്ചയായ രണ്ടാം പാദത്തിലും ലാഭത്തില്‍. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ലാഭം 280 കോടി രൂപയായി ഉയര്‍ന്നു.മൂന്നാം പാദത്തിലും 262 കോടി രൂപ ലാഭം സൃഷ്ടിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. തൊട്ടുമുന്‍വര്‍ഷം സമാനപാദത്തില്‍ 849 കോടി രൂപ നഷ്ടമെന്ന നിലയില്‍ നിന്നാണ് കമ്പനിയുടെ തിരിച്ചുവരവ്.
 
 താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് വന്നതാണ് മാറ്റത്തിന്റെ പ്രധാനകാരണം. ഇതിനൊപ്പം മികച്ചസേവനങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചു.വരും വര്‍ഷങ്ങളില്‍ 5 ജി സാങ്കേതികത കൂടി വ്യാപിക്കുന്നതോടെ വരുമാനം ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് കമ്പനി. ബിഎസ്എന്‍എല്‍ രാജ്യത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയ സര്‍ക്കിള്‍ കേരളമാണ്. ഒഡീഷയാണ് കേരളത്തിന് പുറകില്‍ രണ്ടാമതായുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീഫ് വിറ്റുവെന്ന സംശയത്തില്‍ കടയുടമയെ ആക്രമിച്ചു; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഫ്‌ലാറ്റിലും പരിശോധന