Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഎസ്എൻഎൽ പൂർണമായും 4Gയിലേക്ക് മാറുന്നു, ടവറുകൾ സ്ഥാപിയ്ക്കാനുള്ള ടെൻഡറുകൾ സ്വീകരിച്ചു

ബിഎസ്എൻഎൽ പൂർണമായും 4Gയിലേക്ക് മാറുന്നു, ടവറുകൾ സ്ഥാപിയ്ക്കാനുള്ള ടെൻഡറുകൾ സ്വീകരിച്ചു
, തിങ്കള്‍, 13 ഏപ്രില്‍ 2020 (10:25 IST)
പൊതുമേഖല ടെലികോം കമ്പനിയായ ബിഎ‌സ്എൻഎൽ പൂർണമയും 4Gയിലേക്ക് മാറാൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു. 4G ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ ടെൻഡർ ക്ഷണിച്ചു. 11,000 കോടിയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 
 
മുംബൈയിലും ഡൽഹിയിലും മാത്രമായി 7000 4G സൈറ്റുകൾ തുടങ്ങാനാണ് ബിഎസ്എൻഎൽ ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി മാത്രം 8,697 കോടി രൂപ ചിലവഴിക്കും. പഴയ 2G, 3G സൈറ്റുകളും 4Gയിലേയ്ക്ക് അപ്ഡേറ്റ് ചെയ്യും ഇതിനായി 4000 കോടി രൂപ അധികമായി ചിലവഴിയ്ക്കാനാണ് തീരുമാനം. ബിഎസ്എൻഎലിന്റെയും എംടിഎൻഎല്ലിന്റെയും നവീകരണത്തിനായി 70,000 കൊടി രൂപ സർക്കാർ അനുവദിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ മരിച്ചത് 35 പേർ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു