Select Your Language

Notifications

webdunia
webdunia
webdunia
webdunia

നികുതിവെട്ടിപ്പ് തടയാൻ ക്രിപ്‌റ്റോ, എൻഎഫ്‌ടി ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കും

നികുതിവെട്ടിപ്പ് തടയാൻ ക്രിപ്‌റ്റോ, എൻഎഫ്‌ടി ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കും
, വ്യാഴം, 24 മാര്‍ച്ച് 2022 (19:17 IST)
ക്രിപ്‌റ്റോ കറൻസി,എൻഎഫ്‌ടി തുടങ്ങിയ ഡിജിറ്റൽ ആസ്‌തികളിൽ നിന്നുള്ള നേട്ടത്തിന് ഏപ്രിൽ ഒന്ന് മുതൽ നികുതി ബാധകമാകും. ഇതിന്റെ ഭാഗമായി ബാങ്കുകൾ,എക്‌സ്‌ചേഞ്ചുകള്‍ എന്നിവയില്‍നിന്ന് ഡിജിറ്റല്‍ ആസ്തികളുടെ ഇടപാട് വിവരങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്.
 
ഇതോടെ ഡിജിറ്റൽ ആസ്‌തികളുടെ ഇടപാടുകൾ ആദായ നികുതി വകുപ്പിന്റെ ആനുവൽ ഇന്‍ഫോര്‍മേഷന്‍ സ്‌റ്റേറ്റുമെന്റില്‍ പ്രതിഫലിക്കും.ഓഹരി നിക്ഷേപം, മ്യച്വല്‍ ഫണ്ട് ഇടപാട്, ലഭിച്ച ഡിവഡന്റ്, ബാങ്ക് പലിശ തുടങ്ങി 46 ധനകാര്യ ഇടപാടുകളുടെ വിവരങ്ങളാണ് നിലവിൽ ഐഎസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 558 പേർക്ക് കൊവിഡ്, 2 മരണം