Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിപ്‌റ്റോ കറൻസി രാജ്യത്തെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: ആവർത്തിച്ച് ആർബിഐ ഗവർണർ

ക്രിപ്‌റ്റോ കറൻസി രാജ്യത്തെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: ആവർത്തിച്ച് ആർബിഐ ഗവർണർ
, വ്യാഴം, 10 ഫെബ്രുവരി 2022 (21:34 IST)
ക്രിപ്‌റ്റോകറൻസികൾ രാജ്യത്തെ സമ്പദ്‌ഘടനയ്ക്ക് ഭീഷണിയെന്ന് ആവർത്തിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. രാജ്യത്തെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയാണ് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെന്നും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനുള്ള കേന്ദ്ര ബാങ്കിന്റെ ശ്രമങ്ങളെ അവ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
 
അടിസ്ഥാന മൂല്യമില്ലാത്തവയാണ് ഇത്തരം കറൻസികൾ. വന്‍ലാഭംപ്രതീക്ഷിച്ചുകൊണ്ടുമാത്രമാണ് മൂല്യമില്ലാത്ത ആസ്തികളില്‍ നിക്ഷേപകര്‍ പണംമുടക്കുന്നത്-പണവായ്പ നയ അവലോകന സമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് ആർബിഐ ഗവർണറുടെ പ്രസ്‌താവന.
 
ഡിജിറ്റൽ ആസ്‌തികൾക്ക് 30 ശതമാനം നികുതി ഏർപ്പെടു‌ത്തിയത് ക്രിപ്‌റ്റോ ആസ്‌തികളോടുള്ള സർക്കാർ നിലപാട് മയപ്പെടുത്താനാണ് ഉപകാരപ്പെട്ടത്.ക്രിപ്‌റ്റോ ഇടപാടുകാര്‍ സര്‍ക്കാരിന്റെ നയംമാറ്റത്തില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ ദുരൂഹത