Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ലാൻഡറിനെ മാത്രമായി ചന്ദ്രനിലെത്തിക്കാനാകുമോ ? ഐഎസ്ആർഒ സാധ്യത തേടുന്നു !

പുതിയ ലാൻഡറിനെ മാത്രമായി ചന്ദ്രനിലെത്തിക്കാനാകുമോ ? ഐഎസ്ആർഒ സാധ്യത തേടുന്നു !
, ശനി, 21 സെപ്‌റ്റംബര്‍ 2019 (13:18 IST)
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിനിടെ ഇടിച്ചിറങ്ങി ആശയ വിനിമയം നഷ്ടമായ വിക്രം ലാൻഡറിന് പകരം പുതിയ ലാൻഡറിനെ മാത്രമായി ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ ഐഎസ്ആർഒ സാധ്യത തേടി. വിക്രം ലാൻഡർ പരാജയപ്പെട്ടതിന്റെ പൂർണമായ വിശകലന റിപ്പോർട്ട് ലഭിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുക.
 
ചന്ദ്രയാൻ 2 ഓർബിറ്റർ 7 വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും എന്ന വ്യക്തമായ സാഹചര്യത്തിലാണ് പുതിയ ലാൻഡറിനെ മാത്രം ചന്ദ്രനിലെത്തിച്ച് ദൗത്യം പൂർത്തീകരിക്കാനാകുമോ എന്നതിൽ ഗവേഷകർ സാധ്യത തേടുന്നത്. ലാൻഡറിനെ മാത്രം അയക്കുന്നതോടെ വിക്ഷേപണ ചിലവും കുറയും എന്നാണ് റിപ്പോർട്ടുകൾ. 
 
വിക്രം ലാൻഡർ പരാജയപ്പെട്ടതിന്റെ കരണങ്ങൾ കൃത്യമായ വിശകലനം ചെയ്ത ശേഷം. തകരാറുകൾ മറികടക്കാൻ പുതിയ ലാൻഡറിന്റെ രൂപഘടനയിൽ മാറ്റങ്ങൾ വരുത്തിയേക്കും. ഇടിച്ചിറങ്ങേണ്ട സാഹചര്യം ഉണ്ടായാൽകൂടി ദൗത്യം പൂർത്തികരിക്കാനാകുന്ന തരത്തിലായിരിക്കും പുതിയ ലാൻഡർ രൂപകൽപ്പന ചെയ്യുക.
 
എഫ്എ‌സിയുടെ റിപ്പോർട്ടിന് ശേഷം പുതിയ ലാൻഡർ അയക്കുന്നതിനായുള്ള പദ്ധതിയുടെ ഡിസൈനും സാമ്പത്തിക ചിലവുകളും ഉൾപ്പെടുന്ന റിപ്പോർട്ട് ഐഎസ്ആർഒ തയ്യാറാക്കും എന്നാണ് സൂചനകൾ. ഇതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ. ചന്ദ്രയൻ 2 ഓർബിറ്ററിന്റെ ഭ്രമണകാലം അവസാനിക്കുന്നതിന് മുൻപ് പുതിയ ലാൻഡറിനെ ചന്ദ്രനിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പും ഇതേദിവസം