Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പും ഇതേദിവസം

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പും ഇതേദിവസം

മെര്‍ലിന്‍ സാമുവല്‍

ന്യൂഡല്‍ഹി , ശനി, 21 സെപ്‌റ്റംബര്‍ 2019 (13:03 IST)
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും തിയതി പ്രഖ്യാപിച്ചു.

വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കും. വോട്ടെണ്ണല്‍ 24ന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചു. ഹരിയാന യിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. രണ്ട്​സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്​പെരുമാറ്റച്ചട്ടം നിലവിൽ വന്നു. രാജ്യത്തെ 64 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്​നടക്കുന്നത്​​.

സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. ഒക്ടോബര്‍ നാലുമുതല്‍ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴ്.

നവംബര്‍ രണ്ടിനാണ് ഹരിയാന നിയമഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബര്‍ ഒമ്പതിനും. ഹരിയാണയില്‍ 1.82 കോടി വോട്ടര്‍മാരാണുള്ളത്. മഹാരാഷ്ട്രയില്‍ 8.9 കോടി വോട്ടര്‍മാരുണ്ട്.

സെപ്തംബർ 27ന്​തെരഞ്ഞെടുപ്പ്​വിജ്ഞാപനം പുറത്ത്​വരും. ഒക്ടോബർ നാല്​വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ ഏഴ്​വരെ നാമനിർദേശക പത്രിക പിൻവലിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ പ്രതീക്ഷകളും അസ്തമിച്ചു, വിക്രം ലാൻഡർ ഇനി ചന്ദ്രോപരിതലത്തിലെ കൂരിരുട്ടിൽ മറയും