Webdunia - Bharat's app for daily news and videos

Install App

നാല് സാധാരണ യാത്രക്കാരുമായി ബഹിരാകാശത്തേക്ക്: ചരിത്രം തിരുത്തി സ്പേസ് എക്‌സ്

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (14:18 IST)
ബഹിരാകാശ സഞ്ചാരത്തിൽ പുതുചരിത്രമെഴുതി ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സ്. ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലേറി നാല് സഞ്ചാരികളാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 5:30ഓടെയാണ് ബഹിരാകാശ വിദഗ്‌ധരി‌ല്ലാതെ പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്.
 
അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജേര്‍ഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. സിയാന്‍ പ്രോക്ടര്‍, ഹെയ്ലി ആര്‍സീനക്‌സ്, ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് ജേര്‍ഡ് ഐസക്മാനിന്റെയൊപ്പം സംഘത്തിലുള്ളത്. ഇവരാരും ദീർഘകാലം ബഹിരാകാശ പരിശീലനം നേടിയവരല്ല.
 
മൂന്ന് ദിവസം ഭൂമിയെ വലംവെയ്ക്കുന്ന സംഘം, യാത്ര പൂര്‍ത്തിയാക്കിയ ശേഷം അറ്റ്‌ലാന്റിക്കില്‍ ഫ്‌ളോറിഡ തീരത്ത് തിരിച്ചിറങ്ങും. നാല് പേരുടെ യാത്രക്കായി 200 മില്യണ്‍ ഡോളറാണ് ചെലവായത്‌. തുക ജേര്‍ഡ് ഐസക്മാന്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യ യാത്രയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡന പരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി

പിജി മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചിയില്‍

Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments