Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയെ ഫുൾസ്പീഡിലാക്കാൻ ഇലോൺ മസ്‌കിന്റെ ഇന്റർനെറ്റ് സേവനം!

ഇന്ത്യയെ ഫുൾസ്പീഡിലാക്കാൻ ഇലോൺ മസ്‌കിന്റെ ഇന്റർനെറ്റ് സേവനം!
, വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (18:44 IST)
വാഹനഗതാഗതത്തിലും ബഹിരാകാശ യാത്രയിലും വിപ്ലവങ്ങൾ സൃഷ്‌ടിച്ച ഇലോൺ മസ്‌ക് ഇന്റർനെറ്റ് സേവനത്തിലും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു. മസ്‌കിന്റെ സാറ്റലൈറ്റ് അധിഷ്ടിതമായ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ സൂചന നല്‍കി.
 
ഇന്ത്യയിൽ ഇത് സംബന്ധിച്ച അനുമതികൾക്കായുള്ള പ്രവർത്തനങ്ങളിലാണെന്ന് ട്വിറ്ററിലൂടെ മസ്‌ക് പ്രതികരിച്ചു. ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല തീര്‍ത്ത് ആഗോള ബ്രോഡ്ബാന്‍ഡ്‌ കണക്ടിവിറ്റി നല്‍കുകയാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യം വെക്കുന്നത്. ഇതുവരെ 1700 സാറ്റലൈറ്റുകൾ പദ്ധതിക്കായി സ്പേസ് എക്‌സ് വിക്ഷേപിച്ചിട്ടുണ്ട്.സ്റ്റാര്‍ലിങ്കിന്റെ ബീറ്റ ഉപഭോക്താക്കളില്‍ പലരും സാധാരണ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയൊന്നും എത്തിപ്പെടാത്ത ഉള്‍പ്രദേശങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരാണ്.
 
30,000 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക വഴി ദശലക്ഷകണക്കിന് ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്നതാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുറിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെ, ലഹരി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ യുവാക്കളില്‍ ചിലര്‍ ആക്രമിക്കാനും ശ്രമിച്ചു; സംഭവം കൊല്ലത്ത്