Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ ചതിക്കപ്പെടുകയാണ്; തെളിവുകള്‍ നിരത്തി ഗവേഷകര്‍

പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ ചതിക്കപ്പെടുകയാണ്; തെളിവുകള്‍ നിരത്തി ഗവേഷകര്‍

പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ ചതിക്കപ്പെടുകയാണ്; തെളിവുകള്‍ നിരത്തി ഗവേഷകര്‍
ബീജിംഗ് , ശനി, 10 ഫെബ്രുവരി 2018 (12:51 IST)
പോണ്‍ വെബ്സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നവരുടെ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്. രഹസ്യ വിവരങ്ങള്‍ ഹാക്ക് ചെയുന്നതിനൊപ്പം കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലാക്കി വിര്‍ച്വല്‍ കറന്‍‌സി ഇടപാടുകളും ചെയ്യുന്നുണ്ടെന്നാണ് ബീജിംഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ 360നെറ്റ് ലാബ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

അലക്‍സാ റാങ്കിങിലെ ആദ്യ 30,000 വെബ്‌സൈറ്റുകളില്‍ 628 എണ്ണം ഉപയോക്‍താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ 49 ശതമാനം സൈറ്റുകളും പോണ്‍ സൈറ്റുകളാണ്. ഈ സൈറ്റുകളുടെ ഹോം പേജില്‍ ഉപയോഗിച്ചിരിക്കുന്ന മൈനിംഗ് കോഡുകളാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്നത്.

‘കോയിന്‍ ഹൈവ്’ എന്ന ടൂള്‍ ഉപയോഗിച്ചാണ് വിര്‍ച്വല്‍ കറന്‍‌സി ഇടപാടുകള്‍ ഹാക്കര്‍ കൈകാര്യം ചെയ്യുന്നതെന്നും 360നെറ്റ് ലാബ് പറയുന്നു. xxgasm, youpornpics, streamxxx, megapornpisc ഉള്‍പ്പടെയുള്ള നിരവധി പോണ്‍ വൈബ്‌സൈറ്റുകളും ടൊറെന്റ് വെബ്‌സൈറ്റുകളിലും ഹാക്കര്‍മാര്‍ ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും ഒരു കാരണവശാലും ഈ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി ഹാക്കര്‍മാര്‍  ‘കോയിന്‍ ഹൈവ്’ എന്ന ടൂള്‍ ഉപയോഗിക്കുമ്പോള്‍ സിസ്‌റ്റത്തിന്റെ വേഗത കുറയുകയും കാര്യക്ഷമതയില്‍ ഇടിവ് സംഭവിക്കുകയും ചെയ്യും. മികച്ച റിസള്‍ട്ട് തരുന്ന ആന്റി വൈറസുകള്‍ക്ക് ഈ ടൂളിന്റെ കടന്നു കയറ്റത്തെ ചെറുക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍