ബഹളം വെച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല: പീഡനശ്രമത്തെ കുറിച്ച് സനുഷയ്ക്ക് പറയാനുള്ളത്
ട്രെയിനില്‍ വെച്ച് പീഡനമേല്‍ക്കേണ്ടി വന്നത് സനുഷയ്ക്ക്
Publish Date: Thu, 01 Feb 2018 (15:03 IST)
Updated Date: Thu, 01 Feb 2018 (15:09 IST)
മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യവേയാണ് നടിയായ സനുഷയ്ക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തന്നെ ട്രെയിനിലെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് തന്നെ അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് സനുഷ പറയുന്നു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ താന്‍ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും തന്നെ സഹായിക്കാന്‍ എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അവസാനം അതേ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് നിന്നുള്ള ഒരു യാത്രക്കാരനുമാണ് തന്നെ സഹായിക്കാന്‍ എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.