Webdunia - Bharat's app for daily news and videos

Install App

അർമാദിക്കണ്ട, കിട്ടുന്നത് എട്ടിന്റെ പണിയാകും; മൊബൈൽ ഡാറ്റ കരുതലോടെ വേണം

അനു മുരളി
വ്യാഴം, 26 മാര്‍ച്ച് 2020 (14:58 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ഷട്ട്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജനങ്ങളോട് വീട്ടിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. എന്നാൽ, ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് പലരും. അവധിയാണെന്നു കരുതി തോന്നിയ രീതിയിൽ മൊബൈൽ ഡാറ്റ ഉപയോഗിക്കരുത് എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെലികോം സേവന കമ്പനികൾ.
 
വീട്ടിലിരുന്നു ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പണമിടപാട് തുടങ്ങിയ അത്യാവശ്യ ഉപയോഗങ്ങൾക്ക് ഡാറ്റ സ്പീഡ് കുറയുന്നത് തടയാനാണിത്. ഉത്തരവാദിത്വത്തോട് കൂടി വേണം ഡാറ്റ ഉപയോഗിക്കാനെന്ന് ഇവർ അറിയിച്ചു. 30% വരെ വർധനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായിട്ടുള്ളത്. അത്യാവശ്യമല്ലാത്ത ഉപയോഗത്തിനുരാത്രി വൈകിയോ രാവിലെ നേരത്തേ ഉപയോഗിക്കാമെന്ന് ഇവർ പറയുന്നു.
 
വർക്ക് ഫ്രം ഹോം വ്യാപകമായതോടെ ഇന്റർനെറ്റ് വേഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി കേരള ഐടി മിഷനു കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ:155300, 0471-155300/2335523. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments