Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോംപാക്ട് എസ്‌യുവിയിലും ഒന്നാമനാകാൻ കിയ, സോണറ്റ് ആഗസ്റ്റിലെത്തും !

കോംപാക്ട് എസ്‌യുവിയിലും ഒന്നാമനാകാൻ കിയ, സോണറ്റ് ആഗസ്റ്റിലെത്തും !
, ചൊവ്വ, 24 മാര്‍ച്ച് 2020 (14:40 IST)
ആദ്യ വാഹനംകൊണ്ട് തന്നെ ഇന്ത്യൻ വിപണി കയ്യടക്കിയ വാാഹന നിർമ്മാതാക്കളാണ് കിയ. സെൽറ്റോസ് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന എസ്‌വിയായി മാറി. ആഡംബര എംപിവിയായ കാർണിവലിനെയാണ് കിയ പിന്നീട് വിപണിയിലെത്തിച്ചത് അതും വിപണി ഏറ്റെടുത്തു. ഇപ്പോഴിതാ കിയയുടെ കോംപാക്ട് എസ്‌യുവിയും ഉടൻ വിപണിയിലെത്തും.
 
സോണറ്റ് എന്ന ചെറു എസ്‌യുവിയെ ഡൽഹി ഓട്ടോ എക്സ‌പോയിൽ കിയ പ്രദർശിപ്പിച്ചിരുന്നു, വാഹനം ഈ വർഷം ആഗസ്റ്റിൽ വിപണിയിൽ എത്തും.  മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ഹ്യുണ്ടേയ് വെന്യു തുടങ്ങിയ വാഹങ്ങൾക്ക് കടുത്ത മത്സരം തന്നെയായിരിക്കും സോണറ്റ് ഒരുക്കുക. 7 ലക്ഷം മുതൽ 11.5 ലക്ഷം വരെയാണ് സോണറ്റിന്  പ്രതിക്ഷിക്കപ്പെടുന്ന വില. 
 
ഹ്യുണ്ടേയ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല. വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്.
 
ടെയിൽ ലാംപുകളുടെ ഡിസൈൻ സെൽടോസിനെ ഓർമിപ്പിക്കും കരുത്തൻ എന്ന് തോന്നിപ്പിക്കാാൻ സൈഡിൽ ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ സ്പോട്ടീവ് ലുക്കിൽ പ്രധാന ഘടകമാണ്. ഇന്റീരിയർ പ്രീമിയമാണ് എന്ന് പറയാം. 
 
സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. സെൽടോസിൽ നൽകിയിരിക്കുന്ന മറ്റു നിരവധി ഇന്റീരിയർ ഫീച്ചറുകളും സോണറ്റിലും നൽകിയിട്ടുണ്ട്. 1.2 ലീറ്റർ പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലായിരിക്കും സോണറ്റ് വിപണിയിൽ എത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിങ്കളാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 99 പേർക്ക്, രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 511