Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിപ്‌റ്റോകറൻസിക്ക് 15 ശതമാനം മൂലധനനേട്ട നികുതി ചുമത്താനൊരുങ്ങി തായ്‌ലൻഡ്

ക്രിപ്‌റ്റോകറൻസിക്ക് 15 ശതമാനം മൂലധനനേട്ട നികുതി ചുമത്താനൊരുങ്ങി തായ്‌ലൻഡ്
, വെള്ളി, 7 ജനുവരി 2022 (20:19 IST)
ക്രിപ്റ്റോകറൻസി ഇടപാടുകൾ വൻതോതിൽ വർധിച്ചതിനെ തുടർന്ന് 15 ശതമാനം മൂലധനനേട്ട നികുതി ചുമത്താനൊരുങ്ങി തായ്‌ലൻഡ്. തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ക്രിപ്‌റ്റോകറന്‍സിയില്‍നിന്ന് നേട്ടമുണ്ടാക്കുന്നവരെല്ലാം 15ശതമാനം നികുതി നല്‍കാന്‍ ബാധ്യസ്ഥരാകും. അതേസമയം, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെ മൂലധനനേട്ട നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 
അസ്ഥിര സ്വാഭാവം കണക്കിലെടുത്ത് ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ നേരിട്ട് ഇടപെടരുതെന്ന് തായ്‌ലന്‍ഡിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് തായ്‌ലന്‍ഡ് രാജ്യത്തെ വാണിജ്യബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.തായ്‌ലന്‍ഡിലെ ഒരുലക്ഷത്തോളം പേരാണ് ക്രിപ്‌റ്റോ ഖനനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ ചാർട്ടേഡ് വിമാനത്തിലെ 173 പേർക്ക് കൊവിഡ്